ശനിയുടെ അസ്തമയത്തില്‍ ഈ 5 രാശിക്കാര്‍ സൂക്ഷിക്കണം

By parvathyanoop.23 01 2023

imran-azhar

 


ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ മാറ്റങ്ങളില്‍ നിന്നും നമുക്ക് വിവിധ കാര്യങ്ങള്‍ അറിയാന്‍ കഴിയും. ഈ വരുന്ന ജനുവരി 31 ന് ശനി കുംഭം രാശിയില്‍ അസ്തമിക്കും.

 

ശേഷം മാര്‍ച്ച് അഞ്ചിന് ഉദിക്കും.ശനി തന്റെ ത്രികോണ രാശിയില്‍ 33 ദിവസം ദുര്‍ബലമായ അവസ്ഥയില്‍ തുടരും.

 

ശനിയുടെ കൂടെ സൂര്യന്‍, പിന്നെ ബുധനും സൂര്യനും ഈ രാശിയില്‍ വരുന്നതും ഒക്കെ തന്നെ ശനി അസ്തമിക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് ഈ 5 രാശിക്കാര്‍ക്കും അടുത്ത 33 ദിവസം പ്രയാസങ്ങളുടെ ദിനങ്ങളാണ്. അവ ഈ രാശികശാണ്.

 


മേടം

 

മേടരാശിക്കാരുടെ ജാതകത്തില്‍ ശനി പത്താം ഭാവത്തിലാണ് അസ്തമിക്കുന്നത്. ഇത് വീട്, ജോലി, സാമൂഹിക ജീവിതം, തൊഴില്‍ ജീവിതം എന്നിവയുടെ ഭവനമാണ്. ശനിയുടെ അസ്തമയം മൂലം മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും.

 

ഔദ്യോഗിക ജീവിതത്തിലും ബുദ്ധിമുട്ടുണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. ഈ സമയത്ത് പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശനിയാഴ്ച പഴങ്ങള്‍ ദാനം ചെയ്യുന്നത് ഉത്തമമാണ്.

 

കര്‍ക്കടകം

 

കര്‍ക്കടക രാശിക്കാര്‍ക്ക് 33 ദിവസം വളരെയധികം വേദനാജനകമായിരിക്കും. കരിയറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ജീവിത പങ്കാളിയുമായുള്ള വഴക്കുകള്‍ വര്‍ദ്ധിക്കും.

 

അതുകൊണ്ടുതന്നെ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ഒരു ജോലിയും തുടങ്ങാതിരിക്കുന്നതാണ് നല്ലത്. ശനിയാഴ്ച സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ഹനുമാനെ ആരാധിക്കുന്നതും ഉത്തമമാണ്.

 


ചിങ്ങം

 

ഈ രാശിക്കാരുടെ ആറാം ഭാവത്തിലാണ് ശനി അസ്തമിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യം മോശമായേക്കാം. നേരത്തെ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈസമയം കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

 

മരുന്നുകള്‍ക്ക് ചെലവ് കൂടുതലായിരിക്കും. ഈ സമയത്ത് എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധയോടെ വേണം എടുക്കാന്‍. സ്ത്രീകള്‍ക്ക് അവരുടെ അമ്മവീട്ടില്‍ നിന്നും ചില മോശം വാര്‍ത്തകള്‍ ലഭിക്കും.

 

ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശനിദേവനെ ആരാധിക്കുകയും ചെയ്യുന്നത് ഈ സമയം ഉത്തമമാണ്.

 

 

OTHER SECTIONS