/kalakaumudi/media/post_banners/283e53c3605f30cb327a563f16aadc394045fcc6a7a8c6d6393f84e9e70108b6.jpg)
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്ര ദര്‍ശനം നടത്തണം. സര്‍പ്പക്കാവില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്‍കുന്നതും, നേദിക്കാന്‍ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്. ഓം അനന്തായ നമ: ഓം വാസുകയേ നമ: ഓം തക്ഷകായ നമ: ഓം കാര്‍ക്കോടകായ നമ: ഓം ഗുളികായ നമ:, ഓം പത്മായ നമ:, ഓം മഹാപത്മായ നമ:, ഓം ശംഖപാലായ നമ: എന്നീ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം ചൊല്ലുക. ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. 12 ആയില്യം നാളില്‍ വ്രതമെടുത്താല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്‌കരമാണ്.