/kalakaumudi/media/post_banners/fa8d0593c48fbf39b3af3e4b4d92fdbc4384dc9a2386a7394e1b8c75410495c5.jpg)
കാടാമ്പുഴ ക്ഷേത്രത്തില്‍ ദ്രവ്യകലശത്തിന്റെ ആദ്യ ചടങ്ങായ ആചാര്യവരണം നടന്നു. കൂറയും പവിത്രവും നല്‍കി ആചാര്യനെ വന്ദിക്കുകയും ചെയ്തു. എക്സിക്യുട്ടീവ് ഓഫീസര്‍ എ.എസ്. അജയകുമാര്‍ പാരമ്പര്യട്രസ്റ്റി ഡോ. എം വി രാമചന്ദ്ര വാരിയര്‍ മുഖേന കൂറയും പവിത്രവും തന്ത്രി അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാടിനുവേണ്ടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന് കൈമാറി.
ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നവധാന്യങ്ങള്‍ മുളയറയില്‍ മുളയിട്ടശേഷം ശുദ്ധിക്രിയകള്‍ ആരംഭിച്ചു.പ്രസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്ന ഹവനം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, പുണ്യാഹം എന്നീ ശുദ്ധിക്രിയകളാണ് നടന്നത്. അത്താഴപൂജയോടെ ആദ്യദിവസത്തെ ചടങ്ങുകള്‍ അവസാനിച്ചു.
കുഞ്ഞന്‍ നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട്, മുണ്ടനാട് ശങ്കരന്‍ നമ്പൂതിരിപ്പാട്, പാവുട്ടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ വേദജ്ഞര്‍ പങ്കെടുക്കും. ദിവസവും രാവിലെ അഞ്ചിന് തുടങ്ങി 11-വരെയും വൈകീട്ട് മൂന്നരയ്ക്ക് പുനരാംഭിച്ച് ആറുവരെയും ചടങ്ങുണ്ടാകും. ബ്രഹ്മകലശത്തോടെ എട്ടിന് സമാപിക്കും.