/kalakaumudi/media/post_banners/cd9013e11be0a40415db7c7a7f5e05263c152e10f1993c4037db2e47038c5a80.jpg)
ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ രാജ്യത്തിന്‍റെ വിവിധകോണുകളില്‍ നിന്ന് ഭക്തജനസഞ്ചയമെത്തിത്തുടങ്ങി. ക്ഷേത്രമുറ്റത്തും പരിസരപ്രദേശങ്ങളിലും പൊങ്കാലയടുപ്പുകള്‍ നിരന്നുകഴിഞ്ഞു. ദര്‍ശനത്തിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാലയര്‍പ്പിക്കുന്നതിനുള്ള മണ്‍കലങ്ങള്‍
ഉള്‍പ്പെടെയുള്ളവയുടെ വ്യാപാരവും പൊടിപൊടിക്കുകയാണ്. അട്ടക്കുളങ്ങരയില്‍ തുടങ്ങി കിഴക്കേകോട്ടയില്‍ നിന്ന് ഓവര്‍ബ്രിജ് വരെയും തന്പാനൂര്‍ ഭാഗത്തേക്കും കച്ചവടം തകൃതിയാണ്. അതേസമയം, പൊങ്കാലക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതിനായി നഗരസഭയും ക്ഷേത്രഭരണസമിതിയും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടനകളും ഒരുങ്ങിക്കഴിഞ്ഞു. ഭക്തജനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ ഉച്ചഭാഷിണികളിലൂടെ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്.