/kalakaumudi/media/post_banners/100c13d07c808c18e0ac154f0fc14dc8fd6a28f35ed9c087b2e86c7611cf08ad.jpg)
തിരുവനന്തപുരം. മാതാ അമൃതാനന്ദമയി ഇന്ന് തിരുവനന്തപുരത്ത്. കൈമനം ബ്രഹ്മസ്ഥാന രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് അമൃതാനന്ദമയി തലസ്ഥാനത്തെത്തുന്നത്. വള്ളിക്കാവിലെ ആശ്രമത്തില്‍ വൈകുന്നേരം അഞ്ചോടെയെത്തുന്ന അമൃതാനന്ദമയിയെ കൈമനം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യ പാദപൂജ നടത്തി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. നാളെയും മറ്റന്നാളുമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും രാവിലെ മുതല്‍ സത്‌സംഗമം, ഭജന, ധ്യാനം, എന്നിവയുണ്ടാകും. അമൃതാനന്ദമയി 27 നു വൈകിട്ട് കന്യാകുമാരിയിലേയ്ക്ക് മടങ്ങും.