അഷ്ടനാഗ മന്ത്രം ജപിച്ചാല്‍...

അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നിവരാണ് അഷ്ടനാഗങ്ങള്‍. ഇവരെക്കൂടാതെ ശേഷന്‍, ഐരാവതന്‍, മണിനാഗന്‍, പൂരണനാഗന്‍ എന്നീ സര്‍പ്പശ്രേഷ്ഠന്മാരും ജരല്‍ക്കാരു, നാഗയക്ഷി മുതലായ സ്ത്രീ നാഗങ്ങളുമുണ്ട്.

author-image
Web Desk
New Update
അഷ്ടനാഗ മന്ത്രം ജപിച്ചാല്‍...

 

അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നിവരാണ് അഷ്ടനാഗങ്ങള്‍. ഇവരെക്കൂടാതെ ശേഷന്‍, ഐരാവതന്‍, മണിനാഗന്‍, പൂരണനാഗന്‍ എന്നീ സര്‍പ്പശ്രേഷ്ഠന്മാരും ജരല്‍ക്കാരു, നാഗയക്ഷി മുതലായ സ്ത്രീ നാഗങ്ങളുമുണ്ട്.

ഇവരെ നാഗക്ഷേത്രങ്ങളില്‍ ശിലാ വിഗ്രഹങ്ങളായി ആരാധിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നാഗരാജാവിനും നാഗയക്ഷിക്കും വിഗ്രഹങ്ങള്‍ ഉണ്ടാകും.

നാഗകന്യകള്‍ ഏഴാണുള്ളത്. സന്താനലാഭം, രോഗനിവാരണം എന്നിവയാണ് നാഗോപാസനയുടെ ഫലം. അതിവേഗം ഫലംകിട്ടുന്ന ആരാധനയാണ് നാഗപൂജ. നാഗദേവതാ പ്രീതി നേടാന്‍ കഴിഞ്ഞാല്‍ സന്താനഭാഗ്യം, ദാമ്പത്യസുഖം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാല്‍ ധനനഷ്ടം, സന്താനനാശം, കുലക്ഷയം, മാറാരോഗം എന്നിവ സംഭവിക്കും.

നിത്യേന അഷ്ടനാഗമന്ത്രം ജപിക്കുന്നത് ഉത്തമ നാഗദോഷ പരിഹാരമാണ്.

അഷ്ടനാഗമന്ത്രം

അനന്തോ ഗുളിക ചൈവ
വാസുകീ ശംഖപാലക
തക്ഷകശ്ച മഹാപത്മ
പത്മകാര്‍ക്കേടകശ്ചിക

അഷ്ടനാഗമന്ത്രങ്ങള്‍

ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ

 

prayer Ashta Naga Mantras astrology temple