അഷ്ടമംഗല ദേവ പ്രശ്നാനന്തര പരിഹാര ക്രിയകള്‍ക്ക് സമാപനം

12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടന്നു വരുന്ന ചടങ്ങ് കാണാന്‍ നിരവധി ഭക്തജനത്തിരക്കാണുണ്ടായിരുന്നത്. ഒന്നിനായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

author-image
parvathyanoop
New Update
അഷ്ടമംഗല ദേവ പ്രശ്നാനന്തര പരിഹാര ക്രിയകള്‍ക്ക് സമാപനം

വെള്ളായണി ദേവീ ക്ഷേത്രത്തില്‍ നടന്നു വന്ന അഷ്ട മംഗല ദേവപ്രശ്നാനന്തര പരിഹാര ക്രിയകള്‍ സമാപിച്ചു. ദ്വാദശനാമ പൂജ, കാല്‍കഴുകിച്ചൂട്ട്, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളോടെയായിരുന്നു സമാപിച്ചത്.

ക്ഷേത്ര തന്ത്രി വഞ്ചിയൂര്‍ അത്തിമഠം നാരായണരു കൃഷ്ണ ഗരുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു വന്ന ചടങ്ങുകളില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള പുഷ്പാജ്ഞലി സ്വാമികള്‍, ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ കൃഷ്ണകുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടന്നു വരുന്ന ചടങ്ങ് കാണാന്‍ നിരവധി ഭക്തജനത്തിരക്കാണുണ്ടായിരുന്നത്. ഒന്നിനായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

 

 

tvm vellayani devi temple