ഇടക്കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം

ഇടക്കുളം: ശരണമന്ത്രങ്ങള്‍ മുഴങ്ങവേ ഇടക്കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം. തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തിലായിരുന്നു അഷ്ടബന്ധ സ്ഥാപനം.ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഉഷഃപൂജയ്ക്കു ശേഷം അധിവാസം വിടര്‍ത്തി

author-image
subha Lekshmi b r
New Update
ഇടക്കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം

ഇടക്കുളം: ശരണമന്ത്രങ്ങള്‍ മുഴങ്ങവേ ഇടക്കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം.
തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തിലായിരുന്നു അഷ്ടബന്ധ സ്ഥാപനം.ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഉഷഃപൂജയ്ക്കു ശേഷം അധിവാസം വിടര്‍ത്തി പൂജ നടത്തി. പിന്നീട് മരപ്പാണി കൊട്ടി. കവിയൂര്‍ സദാശിവനും സംഘവും ഒരുക്കിയമേളത്തിന്‍റെ അകന്പടിയോടെയായിരുന്നു കലശാലങ്കാര പ്രദക്ഷിണം. 8.15നും 9.15നും മധ്യേ അഷ്ടബന്ധ സ്ഥാപനവും കുംഭേശ കലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടത്തി. ക്ഷേത്രം സ്ഥാപിച്ചശേഷം ആദ്യമായാണ് ഇവിടെ അഷ്ടബന്ധകലശം നടക്കുന്നത്. ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

അഷ്ടബന്ധ സ്ഥാപനത്തിന് ശേഷം ആറാട്ടു കടവിലേക്ക് എഴുന്നള്ളത്തും നടത്തി. ചെറുകുളഞ്ഞി കരക്കാര്‍ ദീപക്കാഴ്ചയോടെ എഴുന്നള്ളത്തിനെ സ്വീകരിച്ചു. തുടര്‍ന്ന് താലപ്പൊലി, അമ്മന്‍കുടം, ശിവപാര്‍വതി നൃത്തം, കാവടിയാട്ടം, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവയോടെ പന്പ മണല്‍പ്പുറത്തു നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തി. ദേവസ്വം ഭാരവാഹികളായ എം.ആര്‍. രാജശേഖരന്‍ നായര്‍, കെ.ടി. സോമന്‍ തരംഗിണി, ഇ.ആര്‍. പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Idakkulam