/kalakaumudi/media/post_banners/7ec51c521ae12d633544114892034b1322f83dd952816d5d0132e95c8c416e03.png)
166-മത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം മിസോറാം ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്തു. നവോത്ഥാനത്തിൻ്റെ പ്രവാചകനായിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ആധ്യാത്മിക ഔന്നത്യം കേരളത്തിലോ ഭാരതത്തിൻ്റെ നാലതിരുകൾക്കുള്ളിലോ ഒതുങ്ങുന്നതല്ലെന്നും ലോക ഗുരുസ്ഥാനത്ത് വിരാജിക്കപെടേണ്ട മഹാ സന്യാസിയും അറിവിൻ്റെ ഏറ്റവും വലിയ പ്രതീകവുമാണ് ശ്രീനാരായണഗുരുദേവനെന്നും മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച 166 മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിൻ്റെയും അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമം ശതാബ്ദി ആഘോഷത്തിൻ്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.