/kalakaumudi/media/post_banners/ba38ff5982b25dd36aa96e1a71e957ff403cc9f58ad9785906c6c9f8a0f1b492.jpg)
മാര്‍ച്ച് മാസം മേടക്കൂറുകാര്‍ക്ക് പൊതുവെ ഗുണാനുഭവങ്ങളാണ് ഉണ്ടാവുക. എന്നാല്‍, ചില കാര്യങ്ങളില്‍ തടസ്സം നേരിടാം. കാര്യവിഘ്നം അകറ്റാന്‍ ഇഷ്ടദേവതയെ നന്നായി ഭജിക്കുക. ഒപ്പം ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തി ഭാഗ്യസൂക്താര്‍ച്ചന കഴിപ്പിക്കുക, മഹാദേവന് ധാര, സുബ്രഹ്മണ്യക്ഷേത്രദര്‍ശനം എന്നിവ യഥാവിധി ചെയ്താല്‍ വിഘ്നങ്ങള്‍ അകന്നുപോകും. അശ്വതി, ഭരണി, കാര്‍ത്തിക നക്ഷത്രങ്ങളാണ് മേടക്കൂറില്‍ വരുന്നത്. സാന്പത്തിക ചെലവ് വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ ശ്രദ്ധിക്കണം. മാത്രമല്ല സുപ്രധാന രേഖകളില്‍ ഒപ്പുവയ്ക്കേണ്ടി വരുന്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ചതി പറ്റാന്‍ ഇടയുണ്ട്. പ്രതിസന്ധികളകറ്റാന്‍ മേല്‍പ്പറഞ്ഞ വഴിപാടുകള്‍ ചെയ്യുന്നത് നന്ന്.