/kalakaumudi/media/post_banners/a697a19bf9185e70ebaca638cb0b07fe830d28419c7fa8c0f678800c63685e46.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചികിത്സാസഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായി റീജനല്‍ കാന്‍സര്‍ സെന്‍റര്‍,ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്കുള്ള സഹായധനമായ 10 ലക്ഷം രൂപ നാളെ രണ്ടിന് ക്ഷേത്ര നടപ്പന്തലില്‍
വിതരണം ചെയ്യുന്നു. ട്രസ്റ്റ് പ്രസിഡന്‍റ് വി.ചന്ദ്രശേഖരപിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സഹായവിതരണ ഉദ്ഘാടനം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും.