/kalakaumudi/media/post_banners/ae418e6c50139c1ff77ce97b76debee1bfcea0d67cc8f29546fb4e2ac112400b.jpg)
ആറ്റുകാല്‍ പൊങ്കാല ഉത്സവം 2023 ഫെബ്രുവരി 27ന് ആരംഭിക്കും .മാര്‍ച്ച് ഏഴിന് ചൊവ്വാഴ്ചയാണ് ആറ്റുകാല്‍ പൊങ്കാല കാപ്പുകെട്ടി കൊടിയേറ്റ് ഉത്സവം തുടങ്ങും. മാര്‍ച്ച് ഒന്നിന് കുത്തിയോട്ടം ആരംഭിക്കും. രാവിലെ പൊങ്കാല അടുപ്പില്‍ തീ കൊളുത്തും .ഉച്ചയ്ക്ക് 2. 30നാണ് പൊങ്കാല നിവേദ്യം .
രാത്രി 7.45 കുത്തിയോട്ടം ചൂരല്‍കുത്ത.് മാര്‍ച്ച് 8 ഓടെ ഉത്സവം സമാപിക്കും .ഉത്സവത്തിന്റെ നടത്തിപ്പിനായി ജി.ജയലക്ഷ്മി ജനറല്‍ കണ്‍വീനറായും കെ.വിജയകുമാര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. എ.എസ്. അനുമോദ്, വി.ഹരികുമാര്‍, ആര്‍.ഐ.ലാല്‍, സി.അജിത്കുമാര്‍, വി.കെ.സന്ദീപ്കുമാര്‍, പി.ഉമേഷ്, ആര്‍.രാജന്‍ നായര്‍, എസ്.ഷീല, എം.പ്രസന്നാ നായര്‍ എന്നിവരാണ് വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍.
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായ കുത്തിയോട്ടത്തിന്റെ രജിസ്‌ട്രേഷന്‍ 17 രാവിലെ ആരംഭിക്കും.12 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കാണ് രജിസ്‌ട്രേഷന്‍ നടത്തുവാന്‍ അനുവാദം ഉളളത്.കുട്ടികള്‍ 2011 മാര്‍ച്ച് ഒന്നിനും 2013 മാര്‍ച്ച് ഒന്നിനും ഇടയില്‍ ജനിച്ചവരാകണമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.