ആറ്റുകാല്‍ പൊങ്കാല;കുത്തിയോട്ടം രജിസ്‌ട്രേഷന് തുടക്കമായി

By parvathyanoop.25 01 2023

imran-azhar

 


ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 8 വരെ. ആറ്റുകാല്‍ പൊങ്കാല 2023 മാര്‍ച്ച് 7 ചൊവ്വാഴ്ച. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട നേര്‍ച്ചയ്ക്കുള്ള രജിസ്‌ട്രേഷന്‍ 2022 നവംബര്‍ 17 (വൃശ്ചികം ഒന്നാം തീയതി) രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നതാണ്.

 


ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2023


കുത്തിയോട്ടം രജിസ്‌ട്രേഷന്‍ നിബന്ധനകള്‍

 

* 1/3/2011നും 1 /3 /2013 നും ഇടയില്‍ ജനിച്ച ബാലന്മാരെ മാത്രമേ കുത്തിയോട്ട വൃതത്തിന് രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ അനുവദിക്കുകയുള്ളൂ.

 

കുത്തിയോട്ടത്തിന് പേര് രജിസ്റ്റര്‍ ചെയ്യുന്ന ബാലന്മാരെ ബുക്ക് ചെയ്യുന്ന ക്രമനമ്പര്‍ അനുസരിച്ച് ഏഴുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കുന്നതാണ്.

 

കുത്തിയോട്ട രജിസ്‌ട്രേഷന്‍ 17 /11 /2002 വ്യാഴാഴ്ച ട്രസ്റ്റ് ഓഫീസിലെ കൗണ്ടര്‍ വഴിയും ഓണ്‍ലൈനായി ട്രസ്റ്റ് വെബ്‌സൈറ്റ് ആയ www.attukal.org കൂടിയും രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ.

 

17/02/2023 223 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കൗണ്ടര്‍ വഴിയുള്ള രജിസ്‌ട്രേഷനും, 18 /02/2023 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അവസാനിക്കുന്നതാണ്.

 

*  കുത്തിയോട്ടത്തിന്റെ ചമയം, വസ്ത്രം, മേളം, മാറ്റ്, മിനുക്ക് ,ഭക്ഷണം ഫോട്ടോ പ്രിന്റ് (മൂന്നെണ്ണം) ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി (7800 രൂപ മാത്രം) (ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജ് പുറമേ)അടച്ച് പേര് റെസിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കൂടാതെ കുത്തിയോട്ടം വൃതാരംഭം ദിവസം അതായത് 1 /3 /2023 ബുധനാഴ്ച പള്ളി പലകയില്‍ വയ്ക്കുവാനുള്ള 7 ഒറ്റ രൂപ നാണയങ്ങളും ധരിക്കുന്നതിനായുള്ള ഒരു തോര്‍ത്തുമായി രാവിലെ 9 മണിക്ക് മുമ്പായി കുട്ടിയെ കൊണ്ടുവരേണ്ടതും ക്ഷേത്രത്തിനു മുന്‍വശം ക്രമനമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് ക്യൂവില്‍ കുട്ടിയെ നിര്‍ത്തേണ്ടതുമാണ് .

 

പൊങ്കാലയുടെ പിറ്റേ ദിവസം മണക്കാട് ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ നിന്നും തിരികെ വരുമ്പോഴും ക്രമനമ്പര്‍ അനുസരിച്ച് ക്യൂവില്‍ നില്‍ക്കേണ്ടതാണ്.

 

കുത്തിയോട്ടം രജിസ്‌ട്രേഷന്‍ നടത്തുന്ന സമയത്ത് കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താല്‍ മാത്രമേ കുത്തിയോട്ട രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളൂ.

 

രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ള വിവരങ്ങളും അവ തെളിയിക്കുവാന്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ വൈരുദ്ധ്യം കണ്ടെത്തുന്ന പക്ഷം പ്രസ്തുത രജിസ്‌ട്രേഷന്‍ റദ്ദാക്കുവാനുളള അധികാരം ട്രസ്റ്റില്‍ നിക്ഷിപ്തമാണ്.

 

മേല്‍പ്പറഞ്ഞനിബന്ധനകള്‍ ആവശ്യമെന്ന് കണ്ടാല്‍ യുക്തമായ ഭേദഗതികള്‍ വരുത്തുന്നതിനോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനോ ട്രസ്റ്റിന് അധികാരം ഉണ്ടായിരിക്കും.

 

2023 പൊങ്കാല മഹോത്സവം കുത്തിയോട്ട നേര്‍ച്ചയ്ക്കും അന്ന് നിലവിലുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നടത്തുന്നത്.

 

 

OTHER SECTIONS