/kalakaumudi/media/post_banners/54b8b1816325eb8a7884930371ac59b06502a0a01cd1c801e0189bbc4da7f746.jpg)
തിരുവനന്തപുരം:ഈ വര്‍ഷത്തെ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പത്തുദിവസത്തെ പൊങ്കാല ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മാര്‍ച്ച് 11ന് രാവിലെ 10.45നാണ് പൊങ്കാല.
ഉത്സവദിനങ്ങളില്‍ മൂന്ന് വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം അംബാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് നടന്‍ ജയറാം നിര്‍വഹിക്കും. രാത്രി ഏഴിന് സൂര്യാകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ഗണേശം വേദിയില്‍ അവതരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ അഞ്ചിന് ഭജന, 8ന് നാമസങ്കീര്‍ത്തനം, 9.30ന് ദേവീമാഹാത്മ്യപാരായണം, വൈകീട്ട് അഞ്ചിന് കഥാപ്രസംഗം, രാത്രി ഏഴിന് ശാസ്ത്രീയനൃത്തം. അംബാലികാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ഭക്തിഗാനസുധ, രാത്രി 7.30ന് വീണക്കച്ചേരി, 8.30ന് ശീതങ്കന്‍ തുള്ളല്‍.
രണ്ടാംഉത്സവദിനമായ മാര്‍ച്ച് നാലിന് അംബാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് കനകച്ചിലങ്ക, ആറിന് സംഗീതക്കച്ചേരി, 7.30ന് ഫ്യൂഷന്‍ നൈറ്റ്, 10ന് ഭരതനാട്യം. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ അഞ്ചിന് ഭകതിഗാനസുധ, 10ന് ഗീതാജ്ഞാന യജ്ഞം, വൈകീട്ട് ആറിന് കൂടിയാട്ടം, രാത്രി 7.30ന് ശാസ്ത്രീയനൃത്തം, 10.30ന് നൃത്തസന്ധ്യ. അംബാലികാ ഓഡിറ്റോറിയത്തില്‍ രാവിലെ 6.30ന് ഭക്തിഗീതികള്‍, രാത്രി 8.30ന് ദേവീമാഹാത്മ്യ പാരായണം, 10.30ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി.
മാര്‍ച്ച് അഞ്ചിന് രാവിലെ 9ന് കുത്തിയോട്ട വ്രതാരംഭം. അംബാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് അംബാ പുരസ്കാരം ഗായകന്‍ ഹരിഹരന് സമ്മാനിക്കും. തുടര്‍ന്ന് സംഗീതപരിപാടി ഹരിഹരന്‍ നൈറ്റ്. രാത്രി 10.30ന് തോല്‍പ്പാവകൂത്ത്. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ ആറിന് സംഗീതക്കച്ചേരി, വൈകീട്ട് ആറിന് ദേവീമാഹാത്മ്യ പാരായണം, രാത്രി എട്ടിന് തിരുവാതിര. അംബാലികാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30ന് വയലിന്‍കച്ചേരി, രാത്രി 8.30ന് സംഗീതക്കച്ചേരി.
മാര്‍ച്ച് ആറിന് അംബാ ഓഡിറ്റോറിയത്തില്‍ രാത്രി എട്ടിന് സ്ത്രീശക്തി, 10ന് ഫ്യൂഷന്‍ നൃത്തം. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ലളിതാസഹസ്രനാമജപം, രാത്രി 9.30ന് ഭകതി ഗാനമേള. അംബാലികാ ഓഡിറ്റോറിയത്തില്‍ രാത്രി എട്ടിന് സംഗീതക്കച്ചേരി.
മാര്‍ച്ച് ഏഴിന് അംബാ ഓഡിറ്റോറിയത്തില്‍ രാത്രി ഏഴിന് ബൃഹസ്?പതി ഹിന്ദുസ്ഥാനി സംഗീത സന്ധ്യ, 8.30ന് ശാസ്ത്രീയനൃത്തം. അംബികാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് വീണക്കച്ചേരി, രാത്രി 11ന് ഭരതനാട്യം. അംബാലികാ ഓഡിറ്റോറിയത്തില്‍ രാത്രി എട്ടിന് സംഗീതക്കച്ചേരി.
മാര്‍ച്ച് എട്ടിന് അംബാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30ന് ഉസ്താദ് അംജത് അലിഖാന്‍, അമാന്‍ അലിഖാന്‍, അയാന്‍ അലിഖാന്‍ എന്നിവരുടെ സരോദി ട്രയോ, രാത്രി 8.30ന് പുരുഷ് പഞ്ചതത്ത്വ. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ അഞ്ചിന് ഭജന, രാത്രി 8.30ന് നൃത്തസന്ധ്യ. അംബാലികാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ചെണ്ടമേളം, രാത്രി ഏഴിന് ഭജന. മാര്‍ച്ച് 9ന് അംബാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30ന് കേരളനടന കച്ചേരി, രാത്രി 11ന് ഗാനസന്ധ്യ. അംബികാ ഓഡിറ്റോറിയത്തില്‍ 10.30ന് ദേവീമാഹാത്മ്യ പാരായണം, വൈകീട്ട് അഞ്ചിന് നൃത്തസന്ധ്യ. അംബാലികാ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ഭജന, 9.30ന് സംഗീതാര്‍ച്ചന.
മാര്‍ച്ച് പത്തിന് അംബാ ഓഡിറ്റോറിയത്തില്‍ രാത്രി 8.30ന് മോഹിനിയാട്ടം, 9.30ന് ഗാനധാര. അംബികാ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ദേവീമാഹാത്മ്യ പാരായണം, വൈകീട്ട് അഞ്ചിന് ഓട്ടന്‍തുള്ളല്‍, ആറിന് കൈകൊട്ടിക്കളി, രാത്രി 7ന് നൃത്താഞ്ജലി.
ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 11ന് രാവിലെ 10.45ന് അടുപ്പുവെട്ട്, പൊങ്കാല, ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് കുത്തിയോട്ടം ചൂരല്‍ക്കുത്ത്, 10.30ന് പുറത്തെഴുന്നള്ളിപ്പ്, രാത്രി 11ന് കല്യാണസൌഗന്ധികം കഥകളി. മാര്‍ച്ച് 12ന് രാവിലെ 8.30ന് അകത്തെഴുന്നള്ളിപ്പ്, രാത്രി 9.45ന് കാപ്പഴിപ്പ്, പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
എല്ളാ ദിവസവും രാവിലെ പത്തു മുതല്‍ കാര്‍ത്തികാ ഓഡിറ്റോറിയത്തില്‍ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍, പ്രസിഡന്‍റ് വി.ചന്ദ്രശേഖരന്‍ പിള്ള, സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍മാരായ ആര്‍.ഗോപിനാഥന്‍ നായര്‍, വി.ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.