തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതിനായുള്ള സൗകര്യം ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുള്ളതായി കേഷത്ര ഭാരവാഹികള്‍ അറിയിച്ചു.
മറ്റന്നാളാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്.
രാവിലെ 9ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 5ന് നടന്‍ ജയറാം കലാപരിപാടി ഉദ്ഘാടനം ചെയ്യും. ഉത്സവ ദിവസങ്ങളില്‍ അതിരാവിലെ നാലരയ്ക്ക് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനം, അഞ്ചരയ്ക്ക് അഭിഷേകം, ആറിന് ദീപാരാധന തുടര്‍ന്ന് ഉഷപൂജ, ഉഷശ്രീ ബലി, കളഭാഭിഷേകം തുടങ്ങിയവ നടക്കും. ഉച്ചപൂജ 11.30ന്. തുടര്‍ന്ന് ഒരു മണിക്ക് നട അടയ്ക്കും. വൈകിട്ട് അഞ്ചിനാണ് വീണ്ടും നട തുറക്കുന്നത്.
ദീപാരാധന, അത്താഴ ശ്രീബലി എന്നിവയ്ക്ക് ശേഷം രാത്രി ഒരു മണിക്കാണു നട അടയ്ക്കുന്നത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഇത്തവണത്തെ അംബാ പുരസ്‌കാരത്തിന് സംഗീത സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. 6ന് വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും. ഇത്തവണത്തെ കുത്തിയോട്ടത്തിനായി 861 ബാലന്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇവര്‍ ഈമാസം അഞ്ചിന് ക്ഷേത്രത്തിലെത്തി വ്രതാരംഭം കുറിക്കും. തുടര്‍ന്ന് ഉത്സവം തീരുന്നതുവരെ കേഷത്രത്തില്‍ തന്നെ താമസിച്ച് ദേവിയുടെ ദാസന്‍മാരായി കഴി
യണം. കുത്തിയോട്ട ബാലന്‍മാര്‍ക്കായുള്ള എല്‌ളാ സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഭക്തര്‍ക്കായി വിപുലമായ ദര്‍ശനസൗകര്യമാണ് ഒരുക്കിയിട്ടു
ള്ളത്. ഉത്സവ നാളുകളില്‍ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കും.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 111 പേരുടെ ജനറല്‍ കമ്മിറ്റിക്കു പുറമെ പ്രോഗ്രാം, പബ്‌ളിസിറ്റി, റിസപ്ഷന്‍, അക്കോമഡേഷന്‍, മെസ്, കുത്തിയോട്ടം, വൊളന്റിയേഴ്‌സ്, അന്നദാനം, പ്രൊസഷന്‍ ആന്‍ഡ് താലപെ്പാലി കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊങ്കാല തത്സമയം സംപ്രേഷണം ചെയ്യും.