/kalakaumudi/media/post_banners/1d2dae248f1b64964f53e796c2f6e3518a9a958c9d6c6f32ca55c741e36a371e.jpg)
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ടുദിവസം മാത്രം ശേഷിക്കെ അനന്തപുരി ഭക്തജനങ്ങളുടെയും പൊങ്കാല സാധനങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭക്കാരുടെയും തിരക്കില്‍ മുങ്ങി. ഇത്തവണ പൊങ്കാല അടുപ്പുകള്‍ വയ്ക്കാനായി ഒരാഴ്ച മുന്പേ നഗരവീഥികളില്‍ സൌകര്യമുള്ള സ്ഥലങ്ങള്‍ കയര്‍ കെട്ടിത്തിരിച്ചു തുടങ്ങി. സാധാരണ പൊങ്കാലയ്ക്ക് രണ്ടു മൂന്നു ദിവസം മുന്പാണ് ഇങ്ങനെ "സ്ഥലം ബുക്കിങ്' ആരംഭിക്കുക. ഇത്തവണ വെള്ളയന്പലം, കവടിയാര്‍, മ്യൂസിയം റോഡുകളില്‍ വരെ വെള്ളിയാഴ്ച മുതല്‍ കയറും ഇഷ്ടികയും കെട്ടി സ്ഥലങ്ങള്‍ പിടിച്ചിട്ടു തുടങ്ങിയിരുന്നു. അല്‍പം മരത്തണലുള്ള സ്ഥലങ്ങളെല്ളാം ഇങ്ങനെ "ബുക്ക്' ചെയ്തിരിക്കുകയാണ്. നഗരവീഥികളുടെ ഓരങ്ങളിലെല്ളാം മണ്‍കലങ്ങളുടെയും മറ്റും വില്‍പനയും ഉഷാറായി നടക്കുന്നു. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളിലും പൊങ്കാല സ്പെഷ്യല്‍ ഓഫറുകളുമുണ്ട്.