തുരുത്തുമ്മല്‍ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലിന്ന് പ്രസിദ്ധമായ അവിട്ട ദര്‍ശനം

By parvathyanoop.23 01 2023

imran-azhar

 

ചരിത്രപ്രസിദ്ധമായ അവിട്ടദര്‍ശന മഹോത്സവം ഇന്ന്.തുരുത്തുമ്മല്‍ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവം കൂടിയാണ് ഇത്.ഇതിനോടൊപ്പം അവിട്ട ദര്‍ശന വിളംബര ശോഭായാത്ര ഇന്ന് നടക്കും.പ്രത്യേക പ്രഭാത പൂജകള്‍ക്ക് ശേഷം നടയടക്കും.

 

അതിന് ശേഷം ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് നട തുറക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള അവിട്ടദര്‍ശനത്തിന് ആയിരങ്ങളെത്തും.

 

ക്ഷേത്ര തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, മേല്‍ശാന്തി ചിറ്റാറ്റുപുറം സുമേഷ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അവിട്ട ദര്‍ശനത്തെ തുടര്‍ന്ന് അവിട്ട സദ്യ നടക്കും.

 

അവിട്ട ദര്‍ശന നാളില്‍ 15,000ത്തോളം ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലും സമീപപ്രദേശമുള്ള റോഡിലും പന്തല്‍ ഒരുക്കും. സദ്യയ്ക്കായി വിശാലമായ താത്കാലിക പന്തല്‍ പൂര്‍ത്തിയായിട്ടുണ്ട് .

 

വരിയില്‍ നിന്ന് വഴിപാടുകള്‍ നടത്തുന്നതിനായുള്ള സൗകര്യമുണ്ട്. ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കും.

 

തുരുത്ത് ഭാഗത്ത് ക്ഷേത്രട്രസ്റ്റിന്റെ സൗജന്യ വാഹന സര്‍വീസും ഉണ്ടാകും. അലങ്കൃതമായ തങ്കത്തേരിനെ കാവടി സംഘവും മേളവും വേഷമണിഞ്ഞ കലാകാരന്മാരും ഭജന സംഘങ്ങളും 101ല്‍പരം താലമേന്തിയ ബാലികമാരും അകമ്പടി സേവിക്കും.

 

ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ അലങ്കൃതശാഖി ഉയര്‍ത്തുന്നതോടെ മഹോത്സവത്തിന് തുടക്കമാകും.

 

OTHER SECTIONS