/kalakaumudi/media/post_banners/802c12e322852bbd55acc99e2ec4c889f31d1ef7be76457e56c280ab1f045ae4.jpg)
ഈ ചൊല്ല് മലയാളിക്ക് സുപരിചിതമാണ്. അവിട്ടം നക്ഷത്രക്കാര്‍ സമര്‍ത്ഥരാണെന്നാണ് ഇതിനര്‍ത്ഥം. ജ്യോതിഷവശാല്‍, ഇതില്‍ വലിയ
തെറ്റില്ല. വലിയ ദോഷങ്ങളില്ലാത്ത സമയത്ത് ജനിച്ച അവിട്ടം നക്ഷത്രക്കാര്‍ വലിയ നിലയിലെത്തും. ദൈവവിശ്വാസികളും സ്വന്തം കാര്യം എങ്ങനെയാകണമെന്ന് തീരുമാനിക്കാന്‍ പ്രാപ്തിയുളളവരുമാണ് ഇവര്‍. വിദ്യാഭ്യാസരംഗത്തും ഉദ്യോഗത്തിലും ഇവര്‍ ശോഭിക്കും. ആരോടെങ്കിലും വൈരാഗ്യം തോന്നിയാല്‍പെട്ടെന്ന് മാറില്ല. നന്നായി സന്പാദിക്കുന്നവരും വിജയത്തില്‍ കുറഞ്ഞ് ഒന്നിലും സംതൃപ്തരാകാത്തവരുമാണ്. പരാജയങ്ങളും ചെറിയ കുറ്റപ്പെടുത്തലുകളും ഇവരെ വല്ലാതെ മഥിക്കും.