/kalakaumudi/media/post_banners/f4946c49980fefae9636c3216c3dd67070fe4d7470d4a9bb438625d0051a37e2.jpg)
വിവിധ രീതിയില്‍ സാന്പത്തിക ലബ്ധി. ശത്രുക്കളുമായി രമ്യതയില്‍ കഴിയും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് കീര്‍ത്തിയും യശ്ശസ്സും ഉണ്ടാകും. കുടുംബത്തില്‍ സൌഖ്യം അനുഭവപ്പെടും.
സന്താനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളില്‍ വിഷമിക്കും. ചെലവ് കൂടും. ചിങ്ങത്തില്‍ സാന്പത്തിക ലഭ്യത. ചെലവ് ഏറും. മറ്റുള്ളവരുടെ വിരോധം സന്പാദിക്കും.
ഉദരരോഗത്താല്‍ ബുദ്ധിമുട്ടും. കന്നിയില്‍ സന്താനങ്ങളെക്കൊണ്ട് സന്തോഷവും ഗുണവും ഉണ്ടാകും. സാന്പത്തിക നഷ്ടവും ബന്ധു വിരോധം ഉണ്ടാകും. നിയമനടപടികളെ
അഭിമുഖീകരിക്കേണ്ടി വരും. തുലാത്തില്‍ സ്വജനങ്ങളുടെ വിരഹത്തില്‍ ദു:ഖിക്കും. രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടും. അപ്രതീക്ഷിത ആപത്ത്. കാര്യതടസ്സം. വൃശ്ചികത്തില്‍
തൊഴിലില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഉന്നതരുടെ പ്രശംസനേടും. ഭാര്യയുമായി കൂടുതല്‍ സ്നേഹത്തില്‍ കഴിയും. പ്രതീക്ഷ ഭംഗിയായി നിറവേറ്റും. ധനുവില്‍ പൊതുപ്രവര്‍ത്തകര്‍
സ്ഥാനമാനാദികള്‍ നേടും. ആരോഗ്യം ഗുണപരമാകും. കുടുംബത്തിലുള്ളവര്‍ക്ക് വസ്ത്രങ്ങളും മറ്റും നേടിക്കൊടുക്കും. വാക്ദോഷത്താല്‍ പലരും ശത്രുക്കളാകും. മകരത്തില്‍
സര്‍ക്കാര്‍ ജീവനക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. സാന്പത്തികനഷ്ടവും ബന്ധു വിരോധവും ഉണ്ടാകും. യാത്രാക്ളേശം അനുഭവിക്കും. കുംഭത്തില്‍ ഭാര്യയുടെ സഹകരണത്താല്‍
വിഷമങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സാന്പത്തിക നഷ്ടവും യാത്രാവേളയില്‍ അപകടസാദ്ധ്യതയും ഉണ്ടാകും. മീനത്തില്‍ സകലവിധ സുഖസൌകര്യങ്ങളും അനുഭവിക്കും. സ്ത്രീകളാല്‍ വഞ്ചിതരാകാന്‍ സാദ്ധ്യത. സാന്പത്തികനഷ്ടവും, ഭയവും ഉണ്ടാകും. മേടത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉന്നതസ്ഥാനലബ്ധിയുണ്ടാകും. സാന്പത്തിക ലാഭവും സന്തോഷവും സഹോദര സഹായവും ഉണ്ടാകും. ഇടവത്തില്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. അനാവശ്യചിന്തകള്‍ മനസ്സിനെ അലട്ടും. സന്താനങ്ങളുടെ നഷ്ടത്തില്‍ വിഷമിക്കും. മിഥുനത്തില്‍ വ്യാപാരികള്‍ കാപട്യത്തിലൂടെ കച്ചവടം നടത്തുകയും നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. പലതും ആഗ്രഹിച്ച് മനസ്സ് വിഷമിക്കും. ശാരീരിക പീഡയുണ്ടാകും. കര്‍ക്കടകത്തില്‍ വ്യാപാരത്തില്‍ അഭിവൃദ്ധിയും ധനാഗമവും ഉണ്ടാകും. പരസ്ത്രീകളുമായി ബന്ധം സ്ഥാപിക്കും. വാക്ചാതുര്യത്താല്‍ ശത്രുക്കളെയും അനുകൂലമാക്കും. കായികാഭ്യാസത്തില്‍ താല്പര്യം.
പരിഹാരം; ശ്രീഭദ്രയ്ക്ക് അവിട്ടം നാളില്‍ കടുംപായസം, ശ്രീകൃഷ്ണഭഗവാന് തൃക്കൈ വെണ്ണ, അന്നപൂര്‍ണ്ണേശ്വരിയ്ക്ക് അര്‍ച്ചനയും നെയ് വിളക്കും വഴിപാടു നല്‍കുക.