/kalakaumudi/media/post_banners/91a1048c5d2e420e2f83a207d283287c7a51e3db3a887802617b4d759a16abd0.jpg)
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 2022 നവംബര്‍ 14 ,15, 16 തീയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 14 പുണര്‍തം സന്ധ്യയില്‍ നടക്കുന്ന മഹാദീപ കാഴ്ചയില്‍ ആഘോഷങ്ങള്‍ ആയില്യം നാളില്‍ നാഗരാജാവിന്റെയും സര്‍പ്രൈഷിയുടെയും ശ്രീകോവിലുകളില്‍ കലാഭിഷേകവും നൂറുംപാലും തുടങ്ങിയ വിശേഷാല്‍ പൂജകളോടെ 16ന് പൂര്‍ണമാകും.
15നാണ് പ്രസിദ്ധമായ പൂയം തൊഴല്‍. കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ തുല്യ പ്രാധാന്യത്തോടെയാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ ആചരിച്ചുവരുന്നത്.
ആയില്യ മഹോത്സവത്തിന് മുന്നോടിയായി ഈ വര്‍ഷം കന്നിമാസത്തിലെ തിരുവാതിര നാളില്‍ ക്ഷേത്രത്തില്‍ നാഗരാജ സ്വാമിക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്ക് സമീപം സര്‍പ്പം പാട്ടുതറയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രുദ്രമൂര്‍ത്തിയായ മഹാദേവനെ കലാഭിഷേകവും നടത്തി.
തുലാമാസത്തിലെ ആയില്യം മഹോത്സവത്തിന് 2022 നവംബര്‍ മാസം 13 തീയതി തിരുവാതിര നാളിലും കന്നിമാസത്തിലേതിന് സമാനമായ ഈ ചടങ്ങുകള്‍ നടക്കുന്നതാണ് .ദര്‍ശന പ്രധാനവും സവിശേഷവുമായ ചടങ്ങുകള്‍ അന്നേ രാവിലെ ആറുമണിക്കും 10 മണിക്കും ഇടയില്‍ ആയിരിക്കും നടക്കുക.
അമ്മയ്ക്ക് ആയില്ല്യം നാളിലെ നടത്തുവാന്‍ കഴിയാത്ത സാഹചരമായതിനാല്‍ നൂറ്റാണ്ടുകളായി കുടുംബ കാരണവരുടെ കാര്‍മികതത്വത്തില്‍ വൃശ്ചിക മാസത്തില്‍ എല്ലാ ദിവസവും കൂടാതെ ശിവരാത്രി ദിനത്തിലും നടന്നുവരുന്ന പ്രത്യേക പൂജകള്‍ ,കലാഭിഷേകം ,നൂറും പാലം തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ ഭഗവാന്റെ ആയില്ല്യം നാളിലും നടത്തുവാന്‍ ആരംഭിച്ച് ആദ്യമായി നടക്കുന്ന ആയി മഹോത്സവം എന്നത് ഈ വര്‍ഷത്തെ സവിശേഷതയാണ് .