/kalakaumudi/media/post_banners/fa99e807e3b080eedf5a0d3d51c670795d65d2f9d38374c512164274f82beb79.jpg)
നാളെ കന്നിയിലെ ആയില്യമാണ്. ആയില്യവ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വദോഷങ്ങളും ജീവിതത്തില്‍ വിടാതെ പിന്തുടരുന്ന തടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം. ഇടവം മുതല്‍ കന്നിയിലെ ആയില്യം വരെ സര്‍പ്പങ്ങള്‍ പുറ്റില്‍ നിന്നും പുറത്തു വരാറില്ള. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയില്‍ അടയിരിക്കുന്നു എന്നുമാണ് വിശ്വാസം. അതുകൊണ്ടു തന്നെ കന്നിയിലെ ആയില്യം വിശേഷമാണ്. നാഗരാജാവിന്‍റെ ജന്മദിനമാണ് കന്നിയിലെ ആയില്യമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കേരളത്തിലെ എല്ലാ നാഗപ്രതിഷ്ഠയുളള ക്ഷേത്രങ്ങളിലും ഈ ദിനം വിശേഷമാണ്. മണ്ണാറശ്ശാല, വെട്ടിക്കോട്, പാന്പുമ്മേക്കാവ് തുടങ്ങിയ നാഗദൈവങ്ങള്‍ മുഖ്യപ്രതിഷ്ഠയായ ക്ഷേത്രങ്ങളില്‍ അന്ന് വിശേഷാല്‍ പൂജകള്‍ , എഴുന്നളളത്ത് എന്നിവ നടക്കുന്നു. ഈ ദിനത്തില്‍ മണ്ണാറശ്ശാല, വെട്ടിക്കോട് ക്ഷേത്രങ്ങളിലെ ആയില്യം എഴുന്നളളത്ത് കണ്ടു തൊഴുന്നത് സര്‍വ്വൈശ്വര്യദായകമാണ്. സന്താനതടസ്സം, തൊഴില്‍തടസ്സം, വിവാഹതടസ്സം മുതലായവ നീങ്ങും. മണ്ണാറശ്ശാല അമ്മയെ അന്നേദിവസം കണ്ടുതൊഴുന്നതും വിശേഷമാണ്.