കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിനുളളില്‍ വച്ച് മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍

അഞ്ചുവയസ്സില്‍ താഴെയുളള കുഞ്ഞുങ്ങള്‍ ചെയ്യുന്ന ഒരു കാര്യവും തെറ്റല്ല. അവര്‍ക്ക് ശരിതെറ്റുകള്‍ തിരിച്ചറിയാനുളള പ്രായമായിട്ടില്ല എന്നതു തന്നെയാണ് കാരണം. ഹൈന്ദവ ആചാരങ്ങള ുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള

author-image
subbammal
New Update
കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിനുളളില്‍ വച്ച് മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍

അഞ്ചുവയസ്സില്‍ താഴെയുളള കുഞ്ഞുങ്ങള്‍ ചെയ്യുന്ന ഒരു കാര്യവും തെറ്റല്ല. അവര്‍ക്ക് ശരിതെറ്റുകള്‍ തിരിച്ചറിയാനുളള പ്രായമായിട്ടില്ല എന്നതു തന്നെയാണ് കാരണം. ഹൈന്ദവ ആചാരങ്ങള ുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തി ക്കുകയോ തെറ്റുകള്‍ ചെയ്യുകയോ ചെയ്താല്‍ മുതിര്‍ന്നവരോ അച്ഛന്‍ അമ്മമാരോ പ്രായശ്ചിത്തം ചെയ്താല്‍ മതി. ആറുമാസത്തിലേറെ പ്രായമുളള കുഞ്ഞുങ്ങള്‍ അതായത് അന്നംതൊട്ട കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്തോ വച്ച് പ്രാഥമികകൃത്യങ്ങള്‍ നടത്തിയാല്‍ വലിയ ദുരിതമുണ്ടാകുമെന്ന പ്രചാരണം തെറ്റാണ്.

hindu temple babies