ആഗ്രഹസാഫല്യത്തിനായി ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്താം

ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നും പറയപ്പെടുന്നു.

author-image
parvathyanoop
New Update
ആഗ്രഹസാഫല്യത്തിനായി ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്താം

ഇത് തൊഴില്‍ ലഭിക്കുന്നതിനും തൊഴിലില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്കും പരിഹാരമായാണ് വെറ്റില മാല ചാര്‍ത്തല്‍ ചടങ്ങ്.അവരവരുടെ വയസ്സ് അനുസരിച്ച് വെറ്റില കൊണ്ട് മാലയുണ്ടാക്കി ഹനുമാന്‍സാമിക്ക് സമര്‍പ്പിക്കുകയോ ചാര്‍ത്തുകയാണ് വേണ്ടത്.സ്വയം മാലകെട്ടി സമര്‍പ്പിക്കുന്നതാണ് ഏറ്റവും നല്ലത്.മാലകെട്ടി മനമുരുകി പ്രാര്‍ത്ഥിച്ച് സ്വയം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താല്‍ നല്ല മാറ്റം ഉണ്ടാകും. ഏഴ് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അവര്‍ക്ക് ദോഷ ദുരിതങ്ങള്‍ കൂടുതലുണ്ടാകും. അവര്‍ 12, 21, 41 ദിവസം വെറ്റിലമാല സമര്‍പ്പിക്കണം.പതിവായി ഓം ഹം ഹനുമതേ നമ: എന്ന ആഞ്ജനേയ മന്ത്രം ജപിക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം.ഈ മന്ത്രം 28 തവണ വീതം വ്രതനിഷ്ഠയോടെ രാവിലെയും വൈകിട്ടും 28 ദിവസം ജപിക്കണം.

നിത്യേന ജപിക്കാം. ബുധന്‍, ശനി ദിവസങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം.ഐശ്വര്യത്തിനും നേട്ടത്തിനും ജീവിത വിജയത്തിന് ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നും പറയപ്പെടുന്നു.

ഐതിഹ്യം

ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല ഏറെ ഇഷ്ടമാണ്. സീതാദേവിയെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള രാമരാവണ യുദ്ധത്തില്‍ രാവണനിഗ്രഹം ചെയ്ത് ശ്രീരാമന്‍ യുദ്ധവിജയം നേടിയ വാര്‍ത്ത ഹനുമാന്‍ സ്വാമി സീതാദേവിയെ അറിയിച്ചപ്പോള്‍ സന്തോഷത്താല്‍ സീതാദേവി തൊട്ടടുത്തു നിന്നിരുന്ന വെറ്റിലച്ചെടിയില്‍ നിന്നും വെറ്റില ഇറുത്ത് മാലയാക്കി ഹനുമാനെ അണിയിച്ചു.

ഇതിന്റെ പ്രതീകമായാണ് ഭക്തര്‍ ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല വഴിപാടായി സമര്‍പ്പിക്കുന്നത്. ശനിദോഷ നിവാരണത്തിനും ആഗ്രഹസാഫല്യത്തിനും തൊഴില്‍ ക്ലേശ പരിഹാരത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല ചാര്‍ത്തുന്നത് ഉത്തമമാണ്.

ഹനുമാന്‍ സ്തുതി

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മ്ജം വാനരയൂഥമുഖ്യം
ശ്രീരാമ ദൂതം മനസാ സ്മരാമി
ബുദ്ധിര്‍ബലം യശോധൈര്യം
നിര്‍ഭയത്വമരോഗതേ
അജയ്യാ വാക്പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്

hanuman swami temple