അഭേദാശ്രമത്തില്‍ നാളെ ഭാഗവത സപ്താഹയജ്ഞം

ഭാഗവത പണ്ഡിതന്‍ ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.17ന് വൈകിട്ട് അഞ്ചുമണിക്ക് ആചാര്യ ഭരണത്തോടെ യജ്ഞം ആരംഭിക്കും.

author-image
parvathyanoop
New Update
അഭേദാശ്രമത്തില്‍ നാളെ ഭാഗവത സപ്താഹയജ്ഞം

കിഴക്കേകോട്ട അഭേദ ആശ്രമത്തില്‍ സദ്ഗുരു അഭേദാനന്ദസ്വാമികളുടെ സമാധി വാര്‍ഷികാചരണത്തോടനുബന്ധിച്ച് 17 മുതല്‍ 24 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും.ഭാഗവത പണ്ഡിതന്‍ ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.17ന് വൈകിട്ട് അഞ്ചുമണിക്ക് ആചാര്യ ഭരണത്തോടെ യജ്ഞം ആരംഭിക്കും.

18 മുതല്‍ 23 വരെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 15 വരെ ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.24ന് ഉച്ചയ്ക്ക് യജ്ഞം സമാപിക്കും.29ന് സമാധി വാര്‍ഷികം വിവിധ പരിപാടികളോടുകൂടി ആചരിക്കും.

tvm abedasram