പൊട്ടിയ കണ്ണാടി വീട്ടില്‍ വച്ചാല്‍

പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് അശുഭകരമാണെന്ന് പറയാറുണ്ട്. എന്താണ് ഇതിന് പിന്നിലെ സത്യം. ജ്യോതിഷപരമായി പറഞ്ഞാല്‍ കണ്ണാടി അവനവനെ പ്രതിബിംബിപ്പിക്കുന്ന ഒന്നാണ്. ബാഹ്യരൂപമാണ്

author-image
subbammal
New Update
 പൊട്ടിയ കണ്ണാടി വീട്ടില്‍ വച്ചാല്‍

പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് അശുഭകരമാണെന്ന് പറയാറുണ്ട്. എന്താണ് ഇതിന് പിന്നിലെ സത്യം. ജ്യോതിഷപരമായി പറഞ്ഞാല്‍ കണ്ണാടി അവനവനെ പ്രതിബിംബിപ്പിക്കുന്ന ഒന്നാണ്. ബാഹ്യരൂപമാണ് കണ്ണാടി കാട്ടിത്തരുന്നതെങ്കിലും അതിന്‍റെ തത്വം പറയുന്നത് തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാനാണ്. ഈശ്വരന്‍ ഓരോ മനുഷ്യനിലും കുടികൊളളുന്നു. ആ ഈശ്വരനെ കണ്ടെത്താന്‍ വ്യക്തി അയാളിലേക്ക് തന്നെ നോക്കിയാല്‍ മതി. അങ്ങനെ മനുഷ്യനെ അവനിലേക്ക് അതായത് ഈശ്വരനിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന കണ്ണാടി പൊട്ടിയിരുന്നാല്‍ അതിലെ പ്രതിബിംബവും പൊട്ടിത്തകര്‍ന്നതായിരിക്കും. അത് നന്നല്ല. ഇനി അതിന്‍റെ ശാസ്ത്രീയ വശത്തിലേക്ക് നോക്കാം. പൊട്ടിത്തകര്‍ന്ന ചില്ല് അപകടകാരിയാണ്. അതാണ് ഒന്നാമത്തെ ദോഷം. രണ്ടാമത്തേത്, അതില്‍ നോക്കുന്നത് കണ്ണിന് പ്രശ്നങ്ങളുണ്ടാക്കും എന്നതാണ്.

brokenmirror belief eye