/kalakaumudi/media/post_banners/dab7ba0a7f490a14a18212a827dcb42310cf869b4422c56cca2038ef23190d8c.jpg)
ദൈവത്തിന് ചില വസ്തുക്കള്‍ സമര്‍പ്പിക്കരുതെന്ന് ചിലര്‍ പറയാറുണ്ട്.എന്നാല്‍, ഈശ്വരന് ഒന്നിനോടും വെറുപ്പില്ല. ഭക്തിപൂര്‍വ്വം ഇലയോ, പ ുഷ്പമോ എന്നിങ്ങനെ എന്തുസമര്‍പ്പിച്ചാലും ഭഗവാന്‍ സ്വീകരിക്കും. പണ്ട് ശ്രീകൃഷ്ണപത്നിയായ സത്യഭാമ അഹങ്കാരത്തോടെ സമര്‍പ്പ ിച്ച സ്വര്‍ണ്ണം ഭഗവാന്‍ സ്വീകരിക്കാത്തതും പിന്നീട് രുക്മിണീദേവി ഭക്തിപൂര്‍വ്വം സമര്‍പ്പിച്ച തുളസീദളം സ്വീകരിച്ചതുമായ കഥ അറിയാമല്ലോ?
വിഷ്ണുഭഗവാന്‍ തുളസി, മഹേശ്വരന് കൂവളത്തില, ഗണപതിക്ക് കറുക എന്നിങ്ങനെ, ദേവിക്ക് ചുവന്ന പുഷ്പങ്ങള്‍ എന്നിങ്ങനെ ചില ഇഷ്ടങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, എല്ലാം ഭഗവത്സൃഷ്ടിയാണ്. അതുകൊണ്ടുതന്നെ ഭഗവാന് ഹൃദയംപൂര്‍വ്വം സമര്‍പ്പിക്കുന്നതെന്തും സ്വ
ീകരിക്കപ്പെടും തപസ്വിനിയായ ശബരി താന്‍ രുചിച്ചുനോക്കിയ ഫലങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ ശ്രീരാമചന്ദ്രദേവന്‍ അതു സ്വീകരിച്ചതും വേടന്‍ തനിക്കിഷ്ടപ്പെട്ട മാംസം സമര്‍പ്പിച്ചപ്പോള്‍ മഹേശ്വരന്‍ സ്വീകരിച്ചതും ഭക്തിയുടെ മൂല്യം കൊണ്ടാണ്.