/kalakaumudi/media/post_banners/69fe3d63946c9fb6c1010eba09ce60be4a9f2a2bca90a80a5ccb45b451abaa51.jpg)
ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്. വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ഇവിടെ പൊങ്കാല നടക്കുന്നത്. രാവിലെ 9.30~ന് ചടങ്ങുകള്‍ ആരംഭിച്ചു. 11~ന് പൊങ്കാല നിവേദിച്ചു. തുടര്‍ന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും. വൈകീട്ട് കാര്‍ത്തികസ്തംഭത്തിലേക്ക് അഗ്നിപകരുന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമാകും.പൊങ്കാലയോടനുബന്ധിച്ച് തിരുവല്ള, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.