ചന്ദ്ര ഗ്രഹണം ബാധിക്കുന്ന നക്ഷത്രങ്ങള്‍

ചന്ദ്രഗ്രഹണം ആയില്യം നക്ഷത്രക്കാര്‍ക്കും അതിന്‍റെ അനുജന്മ നകഷത്രങ്ങളായ കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ക്കും ദോഷഫലങ്ങളുണ്ടാക്കിയേക്കാം.കൂടാതെ പുണര്‍തം, പൂയം, മകം, പ ൂരം, ഉത്രം

author-image
subbammal
New Update
ചന്ദ്ര ഗ്രഹണം ബാധിക്കുന്ന നക്ഷത്രങ്ങള്‍

ചന്ദ്രഗ്രഹണം ആയില്യം നക്ഷത്രക്കാര്‍ക്കും അതിന്‍റെ അനുജന്മ നകഷത്രങ്ങളായ കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ക്കും ദോഷഫലങ്ങളുണ്ടാക്കിയേക്കാം.കൂടാതെ പുണര്‍തം, പൂയം, മകം, പ ൂരം, ഉത്രം, മൂലം,പൂരാടം, ഉത്രാടം, അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്കും ഗ്രഹണം മൂലം ദോഷമുണ്ടാകാം. കര്‍ക്കിടകം, ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്കും ഗ്രഹണം പ്രതികൂലമാണ്. കൂടാതെ ഇപ്പോള്‍ ചന്ദ്ര ദശയോ അപഹാരമോ അനുഭവിച്ചു വരുന്നവര്‍ക്കും ഗ്രഹണഫലം നന്നല്ല.

ദോഷപരിഹാരം
ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ദുര്‍ഗാ ഭഗവതിയെ ഉപാസിക്കുക. ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ജപിക്കുക. ഓം ഹ്രീം ദും ദുര്‍ഗായൈ നമഃ എന്ന് നൂറ്റിയെട്ടു പ്രാവശ്യം ചൊല്ളുക. രാവിലെ ദുര്‍ഗാ ക്ഷേത്ര ദര്‍ശനവും നാഗക്ഷേത്ര ദര്‍ശനവും നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥിക്കുക. പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ദോഷമകറ്റും.

chandragrahana dosha goddessDurga serpantgods Panjaksharimantra