/kalakaumudi/media/post_banners/971196450f10b109ce0299c348f2f2ddeb9b14a2b90a42ce571435f82b4e3609.jpg)
മനുഷ്യ ജീവിതമെന്നത് സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ്. പ്രത്യേകിച്ച് ഗ്രഹസ്ഥ ജീവിതം നയിക്കുന്ന മാനവരെയാണ് ദുഃഖങ്ങള്‍ കൂടുതലായി വേട്ടയാടുന്നത്.രോഗശാന്തിക്ക് സൂര്യദേവധ്യാനം നല്ലതാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍, ശത്രുഭയം തുടങ്ങിയവയ്ക്ക് ഈ മന്ത്രജപം പരിഹാരമാണെന്ന് വിശ്വസിക്കുന്നു.
തേജസ്വിയായ ആദിത്യദേവനെ മനസ്സില്‍ ധ്യാനിക്കുക. ത്രിനേത്രനും സര്‍വ്വാഭരണ ഭൂഷിതനായി ചുവന്ന താമരയില്‍ ഇരുന്നുകൊണ്ട് പിന്നിലെ രണ്ടു കൈകളില്‍ താമരയും, മുന്നിലെ വലംകൈയില്‍ വരദാന മുദ്രയും, ഇടം കൈയില്‍ അഭയമുദ്രയും ധരിച്ചിരിക്കുന്ന സൂര്യഭഗവാനെയാണ് ധ്യാനിക്കേണ്ടത്. കാര്‍ത്തിക, ഉത്രം, ഉത്രാടം, എന്നീ നക്ഷത്രക്കാര്‍ക്ക് ഇത് ഏറെ ഉത്തമമാണ് .
മാനവരുടെ ദുഃഖങ്ങള്‍ക്ക് പല കാരണങ്ങളാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മനസ്സില്‍ ഉരുത്തിരിഞ്ഞെത്തുന്ന മോഹങ്ങളാണ്. മറ്റൊന്ന് അഹങ്കാരത്തില്‍ നിന്നും. കൂടാതെ മുന്‍ജന്മങ്ങളില്‍ ചെയ്ത പാപങ്ങളുടെ ഫലം.നവഗ്രഹദോഷത്താല്‍, സര്‍പ്പശാപത്താല്‍, പിതൃശാപങ്ങളാല്‍, മാതാപിതാക്കളുടെ ശാപത്താല്‍, ഗുരുക്കന്മാരുടെ ശാപത്താല്‍. പിന്നെ ജീവിത വേളയില്‍ അറിഞ്ഞും, അറിയാതെയും ചെയ്യുന്ന പാപങ്ങളുടെ ഫലം കൊണ്ടും.
ഇന്ന് ഏത് പാപത്തിനും പരിഹാരക്രിയകള്‍ നിലവിലുണ്ട്. അതില്‍ പുണ്യനദികളിലെ സ്നാനം, പുണ്യക്ഷേത്രങ്ങള്‍ ദര്‍ശിക്കല്‍, വ്രതം നോക്കല്‍, സ്ഥാവര ജംഗമവസ്തുവകകള്‍ ദാനം ചെയ്യല്‍, അന്നദാനം.എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വളരെവേഗം പാപമുക്തി ലഭിക്കാനും ദുഃഖങ്ങള്‍ അകന്ന് സന്തുഷ്ടമായ ജീവിതം ലഭിക്കാനും ആദിത്യ ദേവനെ ഭക്തിപുരസ്സരം ആരാധിച്ചാല്‍ മതി.
ആദിത്യ ഭഗവാനെ ആരാധിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും വന്നുചേരും. നേരില്‍ കണ്ടുനിന്ന് സ്വന്തം ധര്‍മ്മസങ്കടങ്ങള്‍ ഏതൊരുവനും ആദിത്യ ഭഗവാനോട് പറയാന്‍ സാധിക്കും.ആദിത്യ ഭഗവാനെ ആരാധിക്കാന്‍ ഉത്തമദിനം ഞായറാഴ്ചയാണ്. ഉദിച്ചുവരുന്ന ആദിത്യനെ 21 ദിവസം മുടങ്ങാതെ കണ്ടുകൊണ്ട് ഇവിടെ പ്രതിപാദിക്കുന്ന മന്ത്രം എട്ട് പ്രാവശ്യം വ്രതശുദ്ധിയോടെ നിന്ന് ജപിക്കുക.
സര്‍വ്വദോഷങ്ങളില്‍നിന്നും മുക്തരാകും. കൂടാതെ ഉദ്ദിഷ്ട കാര്യം ലഭ്യമാകുകയും ചെയ്യും. ജപവേളയില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രധാരണം ക്ഷിപ്രഫലം ലഭിക്കും.
സൂര്യസ്തോത്രങ്ങള്‍
ഓം ആദിത്യഃ സവിതാ സൂര്യഃ പൂഷാര്‍ക്കാഃ ശീഘ്രഗേ രവിഃ
ഭൃഗുസ്ത്വഷ്ടാ ര്യമാ ഹംസോ ഹേലിസ്തേജോ
നിധിര്‍ഹരിഃ
ഹരിദശഃ കലാവക്ത്രഃ കര്‍മസാക്ഷി ജഗത് പതിഃ
പദ്മിനി ബോധകോ ഭാനുഃ ഭാസ്‌കരഃ കരുണാകരഃ
ദ്വാദശത്മാ വിശ്വകര്‍മ്മാ ലോഹിതാംഗഃ സ്തമോനുതഃ
ജഗന്നാഥോ രവിന്ദാക്ഷഃ കാലാത്മ കശ്യപാതമജഃ
ഭൂതാശ്രയാ ഗ്രഹപതിഃ സര്‍വ്വലോക നമസ്‌ക്യതഃ
ജപാകുസുമ സങ്കാശോ ഭാസ്വാ നദിതി നന്ദനഃ