/kalakaumudi/media/post_banners/f915bf9a933834a1d8d685121b6e85bf7ac6600adda7d677468ffe1cb33eb89c.jpg)
കേശവപ്രിയയാണ് തുളസി. അതായത് ഭഗവാന് ഏറ്റവും പ്രിയപ്പെട്ട പൂജാപുഷ്പം. തുളസി രാവിലെ മാത്രമേ നുളളാവു. അതും പൂജയ്ക്കായോ ഔഷധത്തിനായോ മാത്രം.നുളളുന്നതിന് മുന്പ്
"കേശവാര്‍ത്ഥം ലൂനാമിത്വാം
വന്ദേ കേശവപ്രിയേ "എന്ന് ജപിക്കണം.
അശുദ്ധമായി തുളസിക്ക് സമീപം ചെല്ളാന്‍ പാടില്ള. കറുത്തവാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ~ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്. വീട്ടില്‍ തുളസി നട്ടുവളര്‍ത്തുന്നതും തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതും ഉത്തമമാണ്.