സവിശേഷ ഗായത്രിമന്ത്രങ്ങള്‍

വേദങ്ങളുടെ മാതാവാണ് ഗായത്രി.വിശ്വാമിത്രമഹര്‍ഷിയാണ് ഗായത്രി മന്ത്രം രചിച്ചതെന്നാണ് വിശ്വാസം, ഗായന്തം ത്രായതേ...ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നാണ് ഗായത്രി എന്ന

author-image
subbammal
New Update
സവിശേഷ ഗായത്രിമന്ത്രങ്ങള്‍

വേദങ്ങളുടെ മാതാവാണ് ഗായത്രി.വിശ്വാമിത്രമഹര്‍ഷിയാണ് ഗായത്രി മന്ത്രം രചിച്ചതെന്നാണ് വിശ്വാസം, ഗായന്തം ത്രായതേ...ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നാണ് ഗായത്രി എന്ന പദത്തിന്‍റെ അര്‍ത്ഥം.വിശ്വാമിത്രന് ശേഷം വിവിധ മഹര്‍ഷിമാര്‍ തങ്ങളുടെ ഇഷ്ടദേവതകളെ സ്തുതിക്കുവാനുളള ഗായത്രി മന്ത്രങ്ങള്‍ രചിച്ചു. ഇഷ്ടദേവതയെ അഥവാ ദോഷത്തിന് കാരണമായ മൂര്‍ത്തിയെ ധ്യാനിച്ച് ആ ദേവതയുടെ ഗായത്രിമന്ത്രം ജപിച്ചാല്‍ ഫലം സുനിശ്ചിതമാണ്. ഏതാനും ചില ഗായന്ത്രി മന്ത്രങ്ങള്‍ ചുവടെ:

ഗണപതി ഗായത്രികള്‍
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന് വിജയം കരഗതമാകും

ശ്രീ ശിവ ഗായത്രി
ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്.
ഫലം: ദീര്‍ഘായുസ്സ്.

ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത്
ഫലം : ആപത്തുകള്‍ അകലുന്നു.

ശ്രീ അയ്യപ്പ ഗായത്രി
ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത്
ഫലം : രോഗ മുക്തി

ശ്രീ സുബ്രഹ്മണ്യ ഗായത്രി
ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

ഫലം : സര്‍വ്വ നന്മകളും വന്നുചേരു

gayatrimantra chanting Sriganesha