/kalakaumudi/media/post_banners/293c91e33ffcb26f3f228d23070d0eeb2e5b29403be3348822659ca613277ad5.jpg)
ശിവപ്രീതിക്ക് നമഃശിവായ ജപത്തേക്കാള്‍ ഉത്തമമായ മറ്റൊരു മന്ത്രമില്ല തന്നെ. ന~എന്നത് ഭൂമിയെയും മ ജലത്തെയും ശി അഗ്നിയെയും വ വായുവിനെയും യ ആകാശത്തെയും കുറിക്കുന്നു. അര്‍ത്ഥമറിഞ്ഞ് മന്ത്രം ജപിച്ചാല്‍ പൂര്‍ണ്ണഫലം സിദ്ധിക്കുന്നു. നമഃശിവായ കാലാതീതമായ മന്ത്രമാണ്. ഈ മന്ത്രം എപ്പോഴും ജപിക്കാം. ബസിലോ നടക്കുന്പോഴോ ഒക്കെ മനസ്സില്‍ ഉരുവിടാം. ദീര്‍ഘായുസ്സിനും ദോഷങ്ങളകറ്റാനും ജീവിതപുരോഗതിക്കും ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ ശിവനെ പഞ്ചാക്ഷര മന്ത്രം ജപിച്ച് പൂജിക്കുന്നത് നന്നാണ്.