/kalakaumudi/media/post_banners/17850aed30d5d5fbe627c9f0373a7571fe32632d2c152447c0987f49e0da1150.jpg)
ദേവീ പൂജയ്ക്ക് ശേഷം അരിയില്‍ കുഞ്ഞിനെ വിരല്‍ പിടിച്ച് 'ഹരിശ്രീ ഗണപതിയെ നമ 'എന്നും സ്വര്‍ണമോതിരം കൊണ്ട് നാവില്‍ 'ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്‌നമസ്തു; ശ്രീ ഗുരുഭ്യോ നമഃ'എന്നും എഴുതുന്നതാണ് വിദ്യാരംഭം.നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്നത് വിജയ ദശമി നാളായ ഇന്നാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്.
ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക.വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്.
വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്നു നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി.എട്ടാം ദിനത്തിലെ പുസ്തക പൂജയുടേയും ഒന്‍പതാം ദിനമായ മഹാനവമിയിലെ ആയുധ പൂജയുടേയും ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കപ്പെടുന്ന ഈ പുണ്യദിനമാണ്.നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കുമെന്നും വിശ്വാസമുണ്ട്.
വിദ്യാ തടസ്സം മാറുക, സന്താനലാഭം, മംഗല്യ ഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രി കാലത്തെ ദേവീ പൂജയിലൂടെ സിദ്ധിക്കുമെന്നാണ് വിശ്വാസം.നവരാത്രി ആഘോഷങ്ങളില്‍ ഏറെ പ്രധാനം അഷ്ടമി, നവമി ദശമി എന്നീ ദിവസങ്ങള്‍ക്കാണ്.അഷ്ടമി ദിവസം ഗ്രന്ഥങ്ങളും, നവമി നാളില്‍ പണിയായുധങ്ങളും ദേവിക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.
ദശമി ദിനം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണമെന്നാണ് പണ്ഡിതമതം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കര്‍മ്മവും സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.
കര്‍മ്മങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പുനരാരംഭിക്കുക, കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്. നവരാത്രിയിലെ അവസാന ദിവസം ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിച്ചു പോരുന്നത്.
ഭക്തര്‍ക്ക് സര്‍വ്വസിദ്ധികളും ദേവി പ്രധാനം ചെയ്യുന്നുവെന്ന് പണ്ഡിതമതം. താമരപൂവില്‍ ഉപവിഷ്ടയായ ദേവിക്ക് നാലുകരങ്ങളാണുള്ളത്. ചക്രം, ഗദ, ശംഖ്, താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം സിംഹമാണ്.സിദ്ധി ദാനംചെയ്യുന്നവള്‍' എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അര്‍ഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നല്‍കി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.
വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് ശേഷം ഈ സരസ്വതീ സ്തുതികള്‍ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്.
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വര്‍ണിനീ
നിത്യം പത്മാലയാം ദേവീ
സാ മാം പാതു സരസ്വതീ
അപര്‍ണാ നാമരൂപേണ
ത്രിവര്‍ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാശ-
ദ്വര്‍ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തു തേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരം
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാ ന പരിവര്‍ത്തതേ
യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍, ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ
ദോര്‍ഭിര്‍യുക്താ ചതുര്‍ഭിഃ സ്ഫടികമണിനിഭൈരക്ഷമാലാം ദധാനാം
ഹസ്തേനൈകേന പത്മം സിതമപിചശുകം പുസ്തകം ചാപരേണ
ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ ഭാസമാനാസമാനാ
സാ മേ വാഗ്‌ദേവദേയം നിവസതു വദന, സര്‍വദാ സുപ്രസന്നാ.
സുരാസുരാസേവിത പാദപങ്കജാ കരേവിരാജത് കമനീയപുസ്തകാ
വിരിഞ്ചപത്നീം കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ
സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ.