/kalakaumudi/media/post_banners/f9d38b6d0c766bae6fb0c21f67b180b7d817e96f0c47bed2a1262a9f39dedbe7.jpg)
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷപ്പിറവി. 1194ന് ശുഭാരംഭം. മലയാളിക്കിത് പുതുവത്സരദിനവും കര്‍ഷകദിനവുമാണ്. മലയാളമണ്ണ് പ്രളയക്കെടുതിയിലാണ്. എന്നിരുന്നാള്‍ ജനം പുതുവര്‍ഷത്തെ കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നു. അത് മനുഷ്യസഹജമാണ്. നല്ല നാള്‍ വരും എന്ന ചിന്ത അവനെപ്പോഴും ഉണ്ടാകും. എന്തായാലും പുതുവര്‍ഷത്തില്‍ മിക്കവാറും എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണാനുഭവങ്ങളുണ്ടാകും. ജോലിയോ സന്പത്തോ ലഭിക്കാം. വിവാഹം, സന്താനലബ്ധി, ദാന്പത്യസൌഖ്യം എന്നിവയുണ്ടാകും. കര്‍ക്കടകകൂറുകാര്‍ക്ക് വിദേശവാസയോഗമുണ്ട്. ചെറിയ അരിഷ്ടതകള്‍ , രോഗങ്ങള്‍ എന്നിവയുണ്ടാകാം. ചിങ്ങക്കൂറുകാര്‍ക്ക് എഴുത്തിലൂടെ പ്രശസ്തിയുണ്ടാകും.