മംഗളാദേവി ക്ഷേത്രത്തില്‍ ചൈത്രാപൌര്‍ണ്ണമി ഉത്സവം

കേരളാ തമിഴ് നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തില്‍ ഇന്നു ചൈത്രാ പൌര്‍ണ്ണമി ഉത്സവം. കേരളത്തിലെയും തമിഴ്നാട്ട ിലെയും ജില്ളാ ഭരണകൂടങ്ങളുടെ പങ്കാളിത്തത്തിലാണ് ഉത്സവം നടത്തുന്നത്.വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കടുത്തുള്ള

author-image
subbammal
New Update
മംഗളാദേവി ക്ഷേത്രത്തില്‍ ചൈത്രാപൌര്‍ണ്ണമി ഉത്സവം

കേരളാ തമിഴ് നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തില്‍ ഇന്നു ചൈത്രാ പൌര്‍ണ്ണമി ഉത്സവം. കേരളത്തിലെയും തമിഴ്നാട്ട ിലെയും ജില്ളാ ഭരണകൂടങ്ങളുടെ പങ്കാളിത്തത്തിലാണ് ഉത്സവം നടത്തുന്നത്.വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 13 കിലോമീറ്റര്‍ദൂരം കാട്ടിനുള്ളിലൂടെ സഞ്ചര ിച്ചാലാണ് മംഗളാദേവി ക്ഷേത്രത്തിലെത്തുക. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നട തുറക്കുക. ഇന്നേദിവസം ഇവിടേക്ക് ജീപ്പുകള്‍ സര്‍വീസ് നടത്തും. കാല്‍നടയായും ഭക്തരെത്തുന്നു.

കണ്ണകിയുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം. കോവലനു നേരിട്ട ദുരന്തമറിഞ്ഞ് കോപാകുലയായ കണ്ണകി മധുരാനഗരം ഭസ്മമാക്കിയ ശേഷം ജലപാനം പോലുമില്ളാതെ അലഞ്ഞുനടന്നു. പതിനാറു ദിവസങ്ങള്‍ക്കുശേഷം ചോളരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കുന്നിന്‍െറ മുകളിലെത്തി. അവിടെ ഒരു വേങ്ങമരച്ചുവട്ടില്‍ നില്പായി. കണ്ണകിയുടെ പതിഭക്തിയിലും സത്യസന്ധതയിലും സംപ്രീതരായ ദേവന്‍മാര്‍ കോവിലനോടൊപ്പം രഥത്തിലേറ്റി സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചു.

ആ സ്വര്‍ഗ്ഗയാത്രയ്ക്ക് സാക്ഷികളായ മലങ്കുറവന്‍മാര്‍ അക്കാലംമുതല്‍ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ചേരരാജാവായ ചേരന്‍ ചെങ്കുട്ടുവന്‍ ഇവിടെ ക്ഷേത്രം ന ിര്‍മ്മിക്കുകയായിരുന്നു. ഇതാണ് ഇന്നത്തെ മംഗളാദേവി ക്ഷേത്രം. 750 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. മുന്‍കാലങ്ങളില്‍ പ്രവേശനത്തിനു ന ിയന്ത്രണങ്ങളില്ളാതിരുന്ന മംഗളാദേവി ക്ഷേത്രത്തിന്‍െറ പേരില്‍ തമിഴ്നാട് അവകാശവാാദം ഉന്നയിച്ചതോടെയാണ് പ്രവേശനം നിരോധിച്ചത്. ഇപ്പോള്‍ വര്‍ഷംതോറും ചൈത്രമാസത്തിലെ പൌര്‍ണ്ണമി നാളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പൂജാരിമാര്‍ ഒരുമിച്ചാണ് പൂജകള്‍ ചെയ്യുന്നത്.

kannaki mangaladevi chitrapournami Kerala TN