/kalakaumudi/media/post_banners/43224d0933c85ae9a705e49bc9beec676593628ba80b3ac41d2b6de2b7c0c059.jpg)
ഒരു തവണ കൊളുത്തിയ നിലവിളക്ക് വൃത്തിയാക്കാതെ വീണ്ടും തെളിക്കാന്‍ പാടില്ല. കഴുകിയോ തുടച്ചോ വൃത്തിയാക്കിയ ശേഷം പുതിയ തിരിയിട്ട് എണ്ണയൊഴിച്ച് വേണം വിളക്ക് തെളിക്കാന്‍. കരിന്തിരി കത്തിയാല്‍ അത് മാറ്റി വേറെ തിരിയിട്ട് കത്തിക്കണം. അല്ലാതെ ആ തിരി തന്നെ വീണ്ടും തെളിക്കരുത്. ശുദ്ധമായ വെളിച്ചെണ്ണയോ എളെളണ്ണയോ ഉപയോഗിക്കുന്നതാണ് നന്ന്. എളെളണ്ണ ഒഴിച്ച് വിളക്ക് കൊളുത്തുന്പോള്‍ അതില്‍ നിന്നുളള ധൂമം ചുറ്റുപാടുമുളള രോഗാണുക്കളെ നശിപ്പിക്കും. നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും. വിളക്ക് ഒരിക്കലും ഊതി അണയ്ക്കരുത്. പൂവ്, തുളസിയില എന്നിവകൊണ്ട് തിരി എണ്ണയിലേക്ക് താഴ്ത്തിവേണം അണയ്ക്കാന്‍.