ഈയാഴ്ചത്തെ സമ്പൂര്‍ണ വാരഫലം

ധനുക്കൂറുകാര്‍ക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികള്‍ തീര്‍ന്ന് കാര്യങ്ങള്‍ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാല്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കും.

author-image
parvathyanoop
New Update
ഈയാഴ്ചത്തെ സമ്പൂര്‍ണ വാരഫലം

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും)

ധനുമാസം അവസാനിക്കുന്ന ഈയാഴ്ച മേടക്കൂറുകാര്‍ക്ക് കാര്യങ്ങള്‍ കഴിഞ്ഞയാഴ്ചത്തേതിനെക്കാള്‍ അനുകൂലമായിരിക്കും.

ചില ദിവസങ്ങളില്‍ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ല എന്നു തോന്നും. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഇടവക്കൂറുകാര്‍ക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത വേണം. ജോലിരംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ദേവാലയ കാര്യങ്ങള്‍ക്കായി പണം നല്‍കും. കുടുംബകാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും)

മിഥുനക്കൂറുകാര്‍ക്ക് ദൈവാനുഗ്രഹം ഉള്ളതിനാല്‍ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങള്‍ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.

ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും)

കര്‍ക്കടകക്കൂറുകാര്‍ക്ക് ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാന്‍ കഴിയും. ദൈവാനുഗ്രഹത്താല്‍ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും.

ഈയാഴ്ച പൊതുവേ ഗുണ ഫലങ്ങള്‍ തന്നെയാണ് അനുഭവപ്പെടുക. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും)

ചിങ്ങക്കൂറുകാര്‍ക്കു വ്യാഴം അനുകൂലഭാവത്തില്‍ അല്ലാത്തതിനാല്‍ ഈയാഴ്ച ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ വേണം. അതിലൂടെ കുടുംബത്തില്‍ സ്വസ്ഥത ഉണ്ടാകും.

ജോലിരംഗത്തും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങള്‍ അനുഭവപ്പെടും. വരുമാനത്തില്‍ വര്‍ധന അനുഭവപ്പെടും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)

കന്നിക്കൂറുകാര്‍ക്ക് ജോലിരംഗത്തെ തടസ്സങ്ങള്‍ കുറെയൊക്കെ മാറിക്കിട്ടും. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതല്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിയും.

കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും)

ഈയാഴ്ച തുലാക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനവര്‍ധനയ്ക്കുള്ള പുതിയ വഴികള്‍ കണ്ടെത്തും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും)

വൃശ്ചികക്കൂറുകാര്‍ക്ക് ഈയാഴ്ച അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയില്‍ കൂടുതല്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

ദൈവാനുഗ്രഹമുള്ളതിനാല്‍ പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ കഴിയും. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നു മോചനം ലഭിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും)

ധനുക്കൂറുകാര്‍ക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികള്‍ തീര്‍ന്ന് കാര്യങ്ങള്‍ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാല്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കും.

 
horoscope