/kalakaumudi/media/post_banners/be9f6d3647fe0dc44247a562b355b720e0af5a32cacf38320fc0edd1694d3e0d.jpg)
ദശപുഷ്പം എന്നു കേള്‍ക്കുന്പോള്‍ ഇന്നത്തെ തലമുറ മിഴിച്ചുനോക്കും. എന്നാല്‍, ദശപുഷ്പം എന്നറിയപ്പെടുന്ന പത്ത് ചെടികള്‍ പഴമക്കാര്‍ക്ക് ചിരപരിചിതമാണ്. തൊടിയില്‍ ഒന്നു ചുറ്റിവന്നാല്‍ ദശപുഷ്പവും കൊണ്ടുപോരാം. ഔഷധപ്രധാന്യവും അതോടൊപ്പം ദൈവികസാന്നിധ്യവുമുളള ചെടികളാണിവ. ഇതാ ദശപുഷ്പങ്ങളെയും അവയിലെ ദേവതാ സാന്നിധ്യത്തെയും കുറിച്ചറിയാം.
മുക്കുറ്റി
ജെറാനിയെസിയെ കുടുംബത്തില്‍ പെടുന്ന ഒരു കുറ്റിച്ചെടി ആണിത്. മുക്കുറ്റി ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠ കരമാണ്.ഇല അരച്ചുമുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും.ഗര്‍ഭാശയ ശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ളതാണ്. മുക്കുറ്റിയില്‍ ദേവീ സാന്നിധ്യമുണ്ട്. പാര്‍വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാല്‍ ഭര്‍തൃസൌഖ്യവും പുത്രഭാഗ്യവും ലഭിക്കും.
.
ഉഴിഞ്ഞ
ഇന്ദ്രവല്ളരി എന്നും അറിയപ്പെടുന്നു. ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ.ഉഴിഞ്ഞ വള്ളി കൊണ്ട് മുടി കെട്ടി വെച്ചാല് മുടി നീളത്തില്‍ വളരും മുടി കൊഴിച്ചിലും തടയാം.ഇന്ദ്രാണിയാണു ദേവത. അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാല്‍ ഫലം.
മുയല്‍ ചെവിയന്‍
ഇതിന്‍റെ പച്ച ഇല പരലുപ്പും ചേര്‍ത്ത് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാല്‍ അസുഖം മാറും.കൃമി രോഗത്തിനും ഇതിന്‍റെ ഇല പിഴിഞ്ഞെടുത്തു മൂന്ന് ദിവസം കഴിച്ചാല്‍ മതി. (തുടരും)