/kalakaumudi/media/post_banners/268af75b8370e83ce1df081f84167d650972c85e061f97b62c0a8bc1f21c427d.jpg)
കല്‍പ്പാത്തി രഥോത്സവത്തിലെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ ഒന്നായ ദേവരഥ സംഗമം ബുധനാഴ്ച സന്ധ്യയ്ക്ക് നടക്കും.വീഥികളില്‍ പ്രയാണം നടത്തുന്ന രഥങ്ങള്‍ വൈകിട്ട് അഞ്ചിന് ഏഴിനും ഇടയ്ക്ക് പേരുമുട്ടിയില്‍ മുഖാമുഖം എത്തും.
ദേവതകളെ വലം വച്ചും കര്‍പ്പൂരാരതി ഉഴിഞ്ഞും ഗ്രാമം കല്‍പ്പാത്തിക്ക് സമാന്തരമായി ഒഴുകുന്ന ഭക്തിയുടെ കൈവഴിയാകും. ദേവത സംഗമത്തിന്റെ സുന്ദരദൃശ്യം കാണാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിശ്വാസികളെത്തും. മൂന്നാം തേരു നാളായ ബുധനാഴ്ച രാവിലെ പഴയ കല്പാത്തി ലക്ഷ്മി നാരായണ പെരുമാളുടെയും ചാത്തപുരം പ്രസന്ന മഹാ ഗണപതിയുടെയും രതാ രോഹണം നടക്കും .
ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ പത്തിരിയും പത്തരയ്ക്ക് ഇടയിലാണ് രഥാരോഹണം.ചൊവ്വാഴ്ച നടന്ന രണ്ടാം തേര് ദിനത്തില്‍ പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം പ്രയാണം തുടങ്ങി.ബുധനാഴ്ച പഴയ കല്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെയും രഥങ്ങള്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങുന്നതാണ് .
വൈകീട്ട് ആറോടെ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ചരിത്ര പ്രസിദ്ധ ദേവരഥ സംഗമം നടക്കും.ശ്രീവിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെ തിരുകല്യാണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങി. ഒന്നാം തേരുദിവസമായ തിങ്കളാഴ്ച ശ്രീവിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറുരഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്.
തേര് വലിക്കുന്നതില്‍ പങ്കാളികളാകുന്നത് പുണ്യകര്‍മായാണ് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത്. ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം.