അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. വെളളിയാഴ്ച മുതല്‍ക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിരിവയ്ക്കാന്‍ ഇടമുള്ളിടങ്ങളിലെല്ളാം തീര്‍ത്ഥാടകരെ കൊണ്ട്നിറഞ്ഞു കഴിഞ്ഞു.

author-image
subha Lekshmi b r
New Update
അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. വെളളിയാഴ്ച മുതല്‍ക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിരിവയ്ക്കാന്‍ ഇടമുള്ളിടങ്ങളിലെല്ളാം തീര്‍ത്ഥാടകരെ കൊണ്ട്നിറഞ്ഞു കഴിഞ്ഞു. പാണ്ടിത്താവളത്ത് ഉള്‍വനങ്ങളില്‍ പോലും തീര്‍ത്ഥാടകര്‍ ജ്യോതിദര്‍ശനത്തിനായി പര്‍ണ്ണശാല ഒരുക്കി കാത്തിരിക്കുകയാണ്. എരുമേലിയില്‍ പേട്ടകെട്ടി എത്തുന്ന അയ്യപ്പഭക്തരും സന്നിധാനത്തു ജ്യോതിദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. പൊന്നന്പലമേടിനെ നേര്‍ക്കാഴ്ചയാക്കാവുന്ന സ്ഥലങ്ങളിലെല്ളാം ഭക്തര്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. ശക്തമായ സുരകഷാ സംവിധാനം എല്ളായിടത്തും ഒരുക്കിയിട്ടുണ്ട്.

ഭക്തരുടെ മടക്കയാത്രയ്ക്കായി കെഎസ്ആര്‍ടിസിയും വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പന്പ നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസുകള്‍ക്കും ദീര്‍ഘദൂര യാത്രയ്ക്കുമായി 800ലധികം ബസുകള്‍ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പന്പയിലുമായി ഇവ പാര്‍ക്ക് ചെയ്യും

Makaravilaku lordayyappa Sabarimala