ഗുരുവായൂരില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍ ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്ര ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തേയ്ക്ക് ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകള്‍ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്ക് അനുമതിയുണ്ട്.

author-image
online desk
New Update

Devotees will not be able to enter Guruvayur from Saturday covid