കാമ്യഭക്തികൊണ്ട് കാര്യമില്ല

ഭക്തികള്‍ പലവിധമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. കാമ്യഭക്തിയും നിസ്വാര്‍ത്ഥഭക്തിയും. കാമ്യഭക്തി ചഞ്ചലമാണ്. നിസ്വാര്‍ത്ഥ ഭക്തി അചഞ്ചലവും. എന്താണ് കാമ്യഭക്തി? ആഗ്രഹസാധ്യത്തിനായി ദൈവത്തെ വിളിക്കുന്നതാണ് കാമ്യഭക്തി. ജോലി, സന്പത്ത്, വിദ്യ, രോഗമുക്തി എന്നിങ്ങനെ

author-image
subbammal
New Update
കാമ്യഭക്തികൊണ്ട് കാര്യമില്ല

ഭക്തികള്‍ പലവിധമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. കാമ്യഭക്തിയും നിസ്വാര്‍ത്ഥഭക്തിയും. കാമ്യഭക്തി ചഞ്ചലമാണ്. നിസ്വാര്‍ത്ഥ ഭക്തി അചഞ്ചലവും. എന്താണ് കാമ്യഭക്തി? ആഗ്രഹസാധ്യത്തിനായി ദൈവത്തെ വിളിക്കുന്നതാണ് കാമ്യഭക്തി. ജോലി, സന്പത്ത്, വിദ്യ, രോഗമുക്തി എന്നിങ്ങനെ ഫലേച്ഛയോടെയുളള ദൈവാരാധനയാണിത്. ഉദാഹരണത്തിന് ദരിദ്രനായ ഒരാള്‍ സന്പത്തിനായി ദൈവത്തെ വിളിക്കുന്നു. വ്രതങ്ങളെടുക്കുന്നു, അന്പലത്തില്‍പോകുന്നു ഇങ്ങനെ ചിട്ടയോടെ ജീവിക്കുന്പോഴും മനസ്സില്‍ ദൈവമേ എന്നെ സന്പന്നനാക്കണേ എന്ന പ്രാര്‍ത്ഥനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദാരിദ്യ്രമൊഴിയുന്നില്ലെങ്കില്‍ അയാള്‍ ദൈവത്തെ വെറുക്കും ഒരുവേള നിരീശ്വരവാദിയായി തീരുക പോലും ചെയ്യാം. ഇതാണ് കാമ്യഭക്തിയുടെ ഫലം. എന്നാല്‍, നിസ്വാര്‍ത്ഥമായ ഭക്തിയുളളയാള്‍ ഈശ്വരനെ വിളിക്കുന്നത് യാതൊരു പ്രതികൂല സാഹചര്യത്തിലും മുടക്കില്ല. തന്‍റെ ദുഃഖങ്ങള്‍ ദൈവനിശ്ചയമാണെന്നും അദ്ദേഹം അത് വേണ്ട സമയത്ത് അകറ്റിത്തരുമെന്നും വിശ്വസിച്ച് ആരാധന തുടരുന്നു. അങ്ങനെയുളള ഭക്തി ശാശ്വതമാണ്. അയാള്‍ ഒരു കാരണവശാലും ആഹാരത്തിന് ബുദ്ധിമുട്ടില്ല. ഏകനാവുകയുമില്ല.

devotion wishes unselfish life