/kalakaumudi/media/post_banners/9e3776a7ebec62db9e76a93c25071df73e0608d8910b7ac539635928049a163f.jpg)
അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവമൂലം നരകയാതന അനുഭവിക്കുന്നവര്‍ക്ക് ചൊവ്വാഴ്ചവ്രതം അനുഗ്രഹമാണ്. പൂര്‍ണ്ണഉപവാസത്തോടെ ഈ വ്രതമെടുത്താല്‍ ദേവീപ്രീതിയുണ്ടാകും. ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ യഥാശക്തി പ്രാര്‍ത്ഥിക്കണം. 2 നേരവും ദേവീക്ഷേത്രദര്‍ശനം നടത്തണം. കാളീ സംബന്ധമായ അഷ്‌ടോത്തരശതമന്ത്രമോ സഹസ്രനാമവോ ചൊല്ലുന്നത് ക്ഷിപ്രഫലം നല്‍കും. വ്രത ദിവസം ചുവന്ന വസ്ത്രം, ചുവന്ന കുറി, ചുവന്ന പൂക്കള്‍ എന്നിവ ധരിക്കുന്നതും നല്ലത്. ഗുരുപദേശമായി നേടിയ ഭദ്രകാളീ മൂലമന്ത്രം ജപിച്ച് 336- പ്രാവശ്യം 2 നേരം ജപിക്കുക 12 ചൊവ്വാഴ്ച തുടര്‍ച്ചയായി വ്രതമെടുക്കണം.