നിങ്ങളുടെ കൈകളില്‍ M ഉണ്ടോ

അത്തരം ആളുകള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അന്തര്‍ജ്ഞാനം ഉള്ളവരാണെന്നാണ് കണക്കാക്കുന്നത്. ഇടംകൈ വശമായുള്ളവരാണെങ്കില്‍ വലതുകൈ പരിശോധിക്കാം.

author-image
parvathyanoop
New Update
നിങ്ങളുടെ കൈകളില്‍ M ഉണ്ടോ

കൈരേഖകള്‍ നമ്മുടെ വ്യക്തിത്വത്തെയും ഭാവിയേയും എല്ലാം സൂചന നല്‍കുന്നതാണ്. കൈവെള്ളയുടെ നടുവില്‍ രേഖകള്‍ കൂടിച്ചേര്‍ന്ന് M എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ അടയാളം ഉണ്ടെങ്കില്‍ അത്തരം ആളുകള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അന്തര്‍ജ്ഞാനം ഉള്ളവരാണെന്നാണ് കണക്കാക്കുന്നത്. ഇടംകൈ വശമായുള്ളവരാണെങ്കില്‍ വലതുകൈ പരിശോധിക്കാം.

കൈവെള്ളയില്‍ M അടയാളമുള്ളവര്‍ പൊതുവേ നുണകളെയും പ്രവര്‍ത്തികളില്‍ കൃത്രിമത്വം കാണിക്കുന്നതിനെയും വെറുക്കുന്നവരാണ്. മറ്റുള്ളവര്‍ പറയുന്ന നുണകള്‍ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവും ഇവര്‍ക്കുണ്ടാകും. അതിനാല്‍ ഇത്തരക്കാരെ കബളിപ്പിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സിദ്ധി ഇവര്‍ക്കുണ്ട്. തുറന്ന് ഇടപെടുന്ന തരക്കായിരിക്കും ഇക്കൂട്ടര്‍.

നേതൃത്വപാടവം

ഏതു പ്രവര്‍ത്തനത്തിലും മുന്നിട്ടു നില്‍ക്കാന്‍ താല്പര്യം ഉള്ളവരായിരിക്കും കൈകളില്‍ M അടയാളമുള്ളവര്‍. എന്തു കാര്യത്തിലും മുന്‍കൈ എടുക്കാന്‍ ഇവര്‍ മടി കാണിക്കാറില്ല. ഇതുകൊണ്ടുതന്നെ ഏതു മേഖലയിലും നേതൃത്വം വഹിക്കാനും സ്ഥിരോത്സാഹവും ക്ഷമയുംകൊണ്ട് കാര്യങ്ങള്‍ വിജയത്തിലേക്ക് എത്തിക്കാനും പ്രത്യേക കഴിവ് ഇക്കൂട്ടര്‍ക്കുണ്ട് .

സാമര്‍ത്ഥ്യം

സാമര്‍ത്ഥ്യം എന്നത് ഇക്കൂട്ടര്‍ക്ക് സഹജമാണ്. ചെറുപ്പകാലം മുതല്‍ തന്നെ കൃത്യമായി കാര്യങ്ങള്‍ നടത്തി എടുക്കാനുള്ള കഴിവ് ഇവരില്‍ പ്രകടമായിരിക്കും. ലക്ഷ്യം എത്തരത്തില്‍ നേടിയെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയോടെയാവും ഇവരുടെ ഓരോ പ്രവര്‍ത്തനവും. ശരാശരി വ്യക്തികളെക്കാള്‍ കൂടുതല്‍ അറിവും ഇവര്‍ക്കുണ്ടാവും.

 

ധൈര്യം

പ്രതിസന്ധികളും തടസ്സങ്ങളും മൂലം പാതിവഴിയില്‍വച്ച് വലിയ ശ്രമങ്ങള്‍ പോലും ഉപേക്ഷിക്കുന്നവരാണ് അധികവും. എന്നാല്‍ കയ്യില്‍ M അടയാളം ഉള്ളവര്‍ ഇതില്‍ നിന്നും വ്യത്യസ്തരായിരിക്കും. ധൈര്യമാണ് ഇവരുടെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഭീരുത്വംകൊണ്ട് ഒരു അവസരവും പാഴാക്കിക്കളയാന്‍ ഇവര്‍ മുതിരില്ല. ഏതു സാഹചര്യത്തെയും സധൈര്യം നേരിട്ട് മുന്‍പോട്ട് കുതിക്കുകതന്നെ ചെയ്യും.

സര്‍ഗാത്മകത

വ്യവസ്ഥിതികളില്‍ ഒതുങ്ങിനില്‍ക്കാതെ വിശാല മനസ്സോടെ ചിന്തിക്കുന്ന ഇക്കൂട്ടര്‍ സര്‍ഗ്ഗാത്മകമായ കഴിവുകളിലും വേറിട്ടുനില്‍ക്കുന്നവരാണ്. ശാസ്‌ത്രേതരവിഷയങ്ങളിലാവും ഇവര്‍ പ്രധാനമായും ശോഭിക്കുക. മറ്റുള്ളവരുടെ പാത പിന്തുടരാതെ സ്വന്തം വഴി തിരിച്ചറിഞ്ഞ് അതില്‍ വിജയം നേടാനുള്ള പ്രത്യേക പ്രാവീണ്യം ഇവര്‍ക്കുണ്ട്.

personality astrology