മുപ്പത്തൊന്നോ മുപ്പത്തിരണ്ടോ ചിങ്ങത്തിന് എത്ര ദിനങ്ങളെന്നറിയാമോ

By parvathyanoop.05 12 2022

imran-azhar

 

അടുത്തവര്‍ഷം ചിങ്ങമാസത്തിന് എത്ര ദിവസം ഉണ്ട് .31 എന്നും 32 എന്നും കലണ്ടറുകളില്‍ .സര്‍ക്കാര്‍ കലണ്ടറില്‍ 32 ദിവസം ഉണ്ടെങ്കില്‍ മനോരമ ഉള്‍പ്പെടെയുള്ള കലണ്ടറുകളില്‍ 31 ദിവസമേ ഉള്ളൂ.

 

മധ്യ കേരളത്തിലെ അക്ഷാംശവും സൂര്യോദയവും അടിസ്ഥാനമാക്കി ഗണിക്കുമ്പോള്‍ സൂര്യസംക്രമത്തിന്റെ സമയ വ്യത്യാസം മൂലം ചിങ്ങമാസത്തിന് 31 ദിവസം മാത്രമേ വരൂ എന്ന് പഞ്ചാംഗ ഗണിത കര്‍ത്താക്കളായ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ,പാലക്കാട് ചെത്തല്ലൂര്‍ പുളിയത് വിജയകുമാര്‍ ഗുപ്തന്‍ എന്നിവര്‍ അറിയിച്ചു.

 

കന്നി കഴിഞ്ഞ് തുലാം മുതലുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ കലണ്ടറിലും മറ്റു കലണ്ടറുകളിലും മലയാളം തീയതികള്‍ ഒരുപോലെ ആയിരിക്കും.കേന്ദ്രസര്‍ക്കാരിന്റെ 1950ലെ ഉത്തരവനുസരിച്ച് ഓരോ സംസ്ഥാനത്തെയും തലസ്ഥാന നഗരത്തിലെ അക്ഷാംശവും സൂര്യോദയ സമയവും അടിസ്ഥാനമാക്കി വേണം അതതു സംസ്ഥാനത്തേക്കുള്ള കലണ്ടര്‍ പരിഗണിക്കാന്‍ എന്നതിനാലാണ് അടുത്ത ചിങ്ങ മാസത്തിന് 32 ദിവസം കണക്കാക്കേണ്ടിവരുന്നതെന്ന് സര്‍ക്കാര്‍ കലണ്ടര്‍ ഗണിച്ച ഡോക്ടര്‍ കെ .ബാലകൃഷ്ണ വാരിയര്‍ അറിയിച്ചു.

 

തിരുവനന്തപുരത്തെ അക്ഷാംശവും സൂര്യോദയവും കണക്കാക്കുമ്പോള്‍ കന്ന്ിയിലേക്കുള്ള സൂര്യസംക്രമം വരുന്നത് 2023 സെപ്റ്റംബര്‍ 17ന് ഉച്ചകഴിഞ്ഞ് 1. 33നാണ്.അതുകൊണ്ടാണ് ചിങ്ങമാസത്തിന് 32 ദിവസമായും സെപ്റ്റംബര്‍ 18ന് കന്നി ഒന്നായും സ്വീകരിച്ചതെന്നും ഡോ.് ബാലകൃഷ്ണവാരിയര്‍ പറഞ്ഞു.

 

OTHER SECTIONS