ഗായത്രിമന്ത്രത്തിന്റെ പ്രാധാന്യം അറിയുമോ ?

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രീ ഛന്ദസ്സില്‍ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.

author-image
parvathyanoop
New Update
ഗായത്രിമന്ത്രത്തിന്റെ പ്രാധാന്യം അറിയുമോ ?

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രീ ഛന്ദസ്സില്‍ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. 'ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്' എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്.വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ് ഐതിഹ്യം.ഓരോ ദിവസവും ചെയ്യുന്ന തെറ്റായ പ്രവൃത്തികളുടെ ഫലങ്ങള്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

ഈ മഹാമന്ത്രം 24 അക്ഷരങ്ങള്‍ കൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്,24 അക്ഷരങ്ങള്‍ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിട്ടുളളത്. ഈ 24 അക്ഷരങ്ങള്‍ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളേയും തമ്മില്‍ ബന്ധിപ്പിക്കുന്നു.ഗായന്തം ത്രായതേ ഇതി ഗായത്രി, ഗായകനെ രക്ഷിക്കുന്നതെന്തോ അതു ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം. ഗായത്രീ ഛന്ദസ്സില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത്.

ഗായത്രിമന്ത്രം

ഓം ഭൂര്‍ഭുവ: സ്വ:

തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ ന: പ്രചോദയാത്

 

അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.നിത്യവും ജപിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ആരോഗ്യപരമായ പല മാറ്റങ്ങളും സംഭവിയ്ക്കുന്നു. ഈ ശബ്ദം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍, നാവ്, അണ്ണാക്ക്,തൊണ്ടയുടെ പുറക് ഭാഗം, തലയോട്ടി എന്നിവിടങ്ങളിലൂടെ ഒരു സ്പന്ദനം കടന്നു പോകും. തുടര്‍ച്ചയായി ജപിക്കുമ്പോള്‍ ഊര്‍ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനും, തലയ്ക്കകത്തും ചുറ്റും ഒരു പ്രതിധ്വനി സൃഷ്ടിക്കുകയും.

ഈ പ്രകമ്പനം ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും, എല്ലാ ചക്രങ്ങളെയും യോജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തമാക്കി ശരീരത്തെ അസുഖങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.കിഴക്കുഭാഗത്തിന് അഭിമുഖമായി ഇരുന്നു വേണം ഗായത്രിമന്ത്രം ജപിക്കേണ്ടത്. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ തന്നെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നതാണ് പ്രാര്‍ത്ഥനയുടെ സാരം. വിശ്വാമിത്ര മഹര്‍ഷിയാണ് ഗായത്രി മന്ത്രത്തിന്റെ സൃഷ്ടാവ്.

സാവിത്രി എന്നുകൂടി ഗായത്രി മന്ത്രത്തിന് പേരുണ്ട്. രാവിലെയും വൈകിട്ടുമാണ് ഗായത്രിമന്ത്രം ജപിക്കേണ്ടത്. കുലത്തിന്റേയോ ജാതിയുടെയോ വേര്‍തിരിവില്ലാതെ ആര്‍ക്കും ജപിക്കാവുന്ന മന്ത്രമാണ് ഗായത്രി മന്ത്രം. ഇത് നിത്യവും ജപിക്കുന്നതിലൂടെ അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നീ അഷ്ടസിദ്ധികള്‍ നമ്മുക്ക് ലഭിക്കുമെന്നാണ് വിശ്വാസം.1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും.

ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ജാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും.അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിയ്‌കൊപ്പം ഐക്യമാവാം എന്നിങ്ങനെയാണ് വിശ്വാസം.

 

 

 

 

 

 

 

gayatrimantra sun temple