/kalakaumudi/media/post_banners/4553c67963d48f9fa9bdf196cafe2d331704605753993a8542b8859f975a9059.jpg)
ഓരോ ആളുകളുടേയും കൈ രേഖകള്‍ പരിശോധിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ഭാവിയും ആരോഗ്യവുമൊക്കെ മനസ്സിലാക്കാവുന്നതാണ്.കൈകളിലെ വിരലുകളുടെ ആകൃതിയും അവ തമ്മിലുള്ള അകലം എല്ലാവരിലും വ്യത്യാസമാണ്. വിരലുകളുടെ നീളവും രൂപവും വ്യത്യാസമാണ്.
ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍, വ്യക്തിത്വം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നല്‍കാന്‍ വിരലുകള്‍ തമ്മിലുള്ള അകലം നോക്കിയാല്‍ മതിയെന്നാണ് ഹസ്തരേഖാ ശാസ്ത്രത്തില്‍ പറയുന്നത്.വിരലുകള്‍ക്കിടയില്‍ ഒരേ അളവില്‍ കൂടുതല്‍ അകലമുള്ളവര്‍ ധൈര്യശാലികളും സ്വാതന്ത്ര്യമോഹികളുമായിരിക്കും. സ്ഥിരോത്സാഹികളായ ഇക്കൂട്ടര്‍ സദാ കര്‍മനിരതരായിരിക്കും.
നടുവിരലും മോതിരവിരലും തമ്മില്‍ വലിയ അകലമില്ലാത്തവര്‍ ശ്രദ്ധാപൂര്‍വം കാര്യങ്ങളെ സമീപിക്കേണ്ടവരാണ്. വലിയ വൈഷമ്യങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുമെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്ത ചില പ്രശ്‌നങ്ങള്‍ ഇക്കൂട്ടരെ അലട്ടാന്‍ സാധ്യതയുണ്ട്.നടുവിരലിനും മോതിരവിരലിനുമിടയില്‍ അകലം കൂടുതലുള്ളവര്‍ ശാന്തമല്ലാത്ത മനസ്സിന് ഉടമകളാണ്.
നടുവിരലും ചൂണ്ടുവിരലും തമ്മില്‍ വലിയ അകലമുള്ളവര്‍ സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ വിമുഖത കാണിക്കുന്ന ഇവര്‍ തന്നിഷ്ടക്കാരും ദുര്‍വാശിക്കാരുമായിരിക്കും. മോതിരവിരലിനും ചെറുവിരലിനുമിടയില്‍ അകലം കൂടുതലുള്ളവര്‍ തങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരും മറ്റുള്ളവരുടെ ഇടപെടലുകളെ ഇഷ്ടപ്പെടാത്തവരുമായിരിക്കും.
കൈപ്പത്തി നിവര്‍ത്തിപ്പിടിക്കുമ്പോള്‍ വിരലുകള്‍ തമ്മില്‍ അകലമില്ലാത്തവര്‍ ശ്രദ്ധാലുക്കളായിരിക്കും. കാര്യങ്ങളില്‍ ചിന്തിച്ചു തീരുമാനം കൈക്കൊള്ളുന്ന ഇവര്‍, യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്നവരും പ്രായോഗിക ബുദ്ധി കൂടുതലുള്ളവരുമായിരിക്കും.
സ്വാര്‍ഥമതികളായ ഇക്കൂട്ടര്‍ ദുര്‍വാശിക്കാരും തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായിരിക്കും. വിരലുകള്‍ക്കിടയില്‍ അകലം കുറവും മാര്‍ദവമേറിയ വിരലുകളുമാണെങ്കില്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.
ചെറുവിരലും മോതിരവിരലും തമ്മില്‍ അകലം കൂടുതലുള്ളവര്‍ക്കു ഭാഗ്യത്തിന്റെ അനുഗ്രഹം വളരെ കുറവായിരിക്കും. മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭിക്കുകയില്ലെന്നു മാത്രമല്ല, എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടതായും വരും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനായി ഇക്കൂട്ടര്‍ മറ്റുള്ളവരെ കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു നല്ലതാണ്.