പൂജകള്‍ക്ക് ശേഷം കര്‍പ്പൂരം കത്തിക്കുന്നതത് എന്തിനെന്നറിയാമോ

പൂര്‍ണമായി കത്തുന്ന ഒരു വസ്തുവാണ് കര്‍പ്പൂരം. മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്.

author-image
parvathyanoop
New Update
പൂജകള്‍ക്ക് ശേഷം കര്‍പ്പൂരം കത്തിക്കുന്നതത് എന്തിനെന്നറിയാമോ

ക്ഷേത്രങ്ങളില്‍ പൂജയ്ക്കു ശേഷം നടക്കുന്ന ഒന്നാണ് കര്‍പ്പൂരം കത്തിയ്ക്കല്‍.ഇതിന് ശേഷം ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഈ ആരതി പൂജാരി പുറത്തേക്ക് കൊണ്ടുവരും. ഇതോടൊപ്പം വഴിപാടായി ഭക്തര്‍ കര്‍പ്പൂരം കത്തിക്കാറുണ്ട്. പൂര്‍ണമായി കത്തുന്ന ഒരു വസ്തുവാണ് കര്‍പ്പൂരം. മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്.

നമ്മളില്‍ ഓരോരുത്തരുടെയും മനസില്‍ എപ്പോഴും നിലനില്‍ക്കുന്ന ഞാന്‍ എന്ന ഭാവം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാകുമെന്നാണ് വിശ്വാസം.പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം കര്‍പ്പൂരാരതി നടത്തുന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് വണങ്ങാനായി ആരതി നീട്ടുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങുമ്പോള്‍ മനസിലെ മാലിന്യങ്ങള്‍ നീങ്ങുന്നതിനൊപ്പം ശരീരശുദ്ധിയും കൈവരും.

കര്‍പ്പൂരത്തിന്റെ സുഗന്ധം അനുകൂല ഊര്‍ജം നിറയ്ക്കും. ശുഭചിന്തകള്‍ വളര്‍ത്തുവാനും ഇത് നിങ്ങളെ സഹായിക്കും.കര്‍പ്പൂരം സന്ധ്യാനേരത്ത് കത്തിക്കുന്നതാണ് ഉത്തമം. ആരോഗ്യപരമായും അനേകം ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്.

കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. എല്ലാം ഈശ്വരനു നല്‍കിയശേഷം നാം നമ്മുടെ ആത്മാവിനെക്കൂടി ഈശ്വരനില്‍ വിലയം പ്രാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ സൂചനയാണ് കര്‍പ്പൂരം കത്തിക്കല്‍.

devotional pooja