/kalakaumudi/media/post_banners/0c290ee2be61db26bd52caa4998a9f8ecedf896908b83af4ecb3f4fe4f0fce90.jpg)
വ്രതമെടുക്കുന്പോള്‍ ഭക്ഷണത്തില്‍ ഉളളിയോ വെളുത്തുളളിയോ ചേര്‍ക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍, ഇത് പലപ്പോഴും പ്രാവര്‍ത്തികമല്ല. ക്ഷേത്രങ്ങളില്‍ സദ്യ നല്‍കുന്പോള്‍ അതില്‍ ഉളളിയും മറ്റും ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, വെളുത്തുളളി ഉണ്ടായതിന് പിന്നില്‍ ഒരു കഥയുണ്ട്. പാലാഴി മഥനത്തലൂടെ ലഭിച്ച അമൃത് അസുരന്മാര്‍ തട്ടിയെടുക്കുകയും മഹാവിഷ്ണു മോഹനിരൂപത്തില്‍ വന്ന് അമൃത് വിളന്പാനുളള അധികാരം അസുരന്മാരില്‍ നിന്ന് പ്രാപ്തമാക്കുകയും ചെയ്തു. ദേവന്മാര്‍ക്ക് മാത്രം മോഹിനി അമൃത് വിളന്പുന്നതു കണ്ട് സിഹിംഹാപുത്രനായ സ്വരഭാനു ദേവന്മാര്‍ക്കിടയില്‍ നുഴഞ്ഞുകയറി അമൃത് വായിലാക്കി. ഇതു കണ്ട സൂര്യചന്ദ്രന്മാര്‍ മഹാവിഷ്ണുവിനെ വിവരം ധരിപ്പിക്കുകയും ഭഗവാന്‍ സുദര്‍ശനചക്രം കൊണ്ട് സ്വരഭാനുവിന്‍റെ കണ്ഠം ചേദിച്ചു. അമൃത് കണ്ഠം വരെയെത്തിയതിനാല്‍ മരണം സംഭവിച്ചില്ല. ശിരസ്സ് രാഹുവെന്നും കബന്ധം കേതുവെന്നും അറിയപ്പെട്ടു. സുദര്‍ശനം കഴുത്ത് ചേദിക്കുന്ന വേളയില്‍ ഏതാനും ചോരത്തുളളികള്‍ ഭൂമിയില്‍ പതിച്ചു. ഇതാണ് വെളുത്തുളളിയായി മുളച്ചത്. അമൃതിന്‍റെ അംശമുളളതാകയാല്‍ വെളുത്തുളളിക്ക് ഔഷധഗുണങ്ങളുണ്ട്. എന്നാല്‍, അസുരരക്തത്തില്‍ നിന്നുണ്ടാകയാല്‍ വെളുത്തുളളി ധാരാളം ഭക്ഷിക്കുന്നവരുടെ സ്വഭാവം ഗുണദോഷ സമ്മിശ്രമായിരിക്കും. അസുരരക്തത്തില്‍ നിന്നുണ്ടായതുകൊണ്ടാകാം വ്രതവേളയില്‍ വെളുത്തുളളി ഭക്ഷിക്കരുതെന്ന് പറയുന്നത്.