/kalakaumudi/media/post_banners/ae0e2d80aeae60f4c2a970b3ba1c2f338f298c93c37f8930b390b29d76076aa6.jpg)
ജന്മനാള്‍ ആഘോഷിക്കാത്തവര്‍ ഇന്ന് കുറവാണ്. എന്നാല്‍, ഇപ്പോള്‍ പാശ്ചാത്യരീതിയില്‍ മെഴുകുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച്, മാംസാഹാരം വിളന്പിയാണ് ആഘോഷം. യഥാര്‍ത്ഥത്തില്‍ ജന്മനാള്‍ എങ്ങനെയാണ് ആഘോഷിക്കേണ്ടത്. സാത്വികമായ രീതിയിലാവണം ആഘോഷം. അതി രാവിലെ ഉണര്‍ന്ന് സ്നാനാദികള്‍ കഴിച്ച് മാതാപിതാക്കളെ വന്ദിച്ച്, ക്ഷേത്രദര്‍ശനം നടത്തണം. അതിനുശേഷമാകണം അന്നപാനങ്ങള്‍. കഴിയുമെങ്കില്‍ പുതുവസ്ത്രങ്ങള്‍ ധരിക്കുക. അഹിംസ , വൃത ശുദ്ധി ഇവ ആചരിക്കേണ്ടതാണ് . മനസ് ശുദ്ധമാക്കി വയ്ക്കുക . നക്ഷത്രമരം, പക്ഷി, മൃഗം എന്നിവയെ ആദരിക്കുക. എണ്ണതേച്ചു കുളി, കെഷൌരം, മൈഥുനം , ശ്രാദ്ധം, ചികിത്സ, യാത്ര, വിവാഹം, ശാസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹന ഉപയോഗം, സഹസ കര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യ സേവ ഇവയൊന്നും ഈ ദിവസം പാടില്ള.